Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅടഞ്ഞു​കിടന്ന്​...

അടഞ്ഞു​കിടന്ന്​ കുമ്പള; വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അവസരം വേണമെന്ന്​ ആവശ്യം

text_fields
bookmark_border
മൊഗ്രാൽ: കോവിഡ് കാലത്തെ സമ്പൂർണ ലോക്​ഡൗൺ മുതൽ അടഞ്ഞുകിടക്കുകയാണ്​ കുമ്പള നഗരം. കണ്ടെയ്​ൻമൻെറ്​ സോണുകൾ നിശ്ചയിക്കുന്ന രീതിക്ക്​ നിലവിൽ മാറ്റംവന്ന സാഹചര്യംകൂടി കണക്കിലെടുത്ത് കുമ്പള നഗരത്തിൽ വ്യാപാര മേഖലയെ ഉണർത്തണമെന്നാണ്​ ആവശ്യം. മാസങ്ങളായി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ സ്ഥാപന ഉടമകളും തൊഴിലാളികളും ഏറെ ദുരിതത്തിലാണ്. കുമ്പള പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമാണ് കുമ്പള ടൗൺ. ഏകദേശം മുന്നൂറോളം വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്​. 500ലേറെ തൊഴിലാളികളും ഈ സ്​ഥാപനങ്ങളിലുണ്ട്​. ഇവരുടെ ഉപജീവനമാർഗമാണ് മാസങ്ങളായി വഴിമുട്ടിനിൽക്കുന്നത്. കോവിഡ് കാലയളവിൽ ലഭിച്ച നേരിയ ഇളവുകളിൽ ചുരുക്കം ചില ദിവസങ്ങൾ ഒഴിച്ചാൽ അഞ്ചു മാസമായി കടകൾ അടഞ്ഞു കിടക്കുകയാണ്. ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ സീസണുകളിലെ കച്ചവടവും ഇല്ലാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വ്യാപാരികൾ നേരിടുന്നത്. സർക്കാറി​ൻെറ ഭാഗത്തുനിന്നാകട്ടെ വ്യാപാര സമൂഹത്തിന് ഒരു സഹായവും ലഭ്യമാകുന്നുമില്ല. കോവിഡ് മാനദണ്ഡവും നിയന്ത്രണവും പാലിച്ചുതന്നെ വ്യാപാരം ചെയ്യാൻ ഉടമകൾ തയാറാണ്. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനാവശ്യമായ നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു. ഫോട്ടോ :kumbala town
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story