Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകുശാല്‍ നഗര്‍...

കുശാല്‍ നഗര്‍ ഗേറ്റിലേക്കുള്ള റോഡിലെ ഇൻറര്‍ലോക്ക് സംവിധാനം മാറ്റണം - യൂത്ത് ലീഗ്

text_fields
bookmark_border
കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റിലേക്ക് കാഞ്ഞങ്ങാട് നിന്നുമുള്ള ഇറക്കത്തില്‍ പാകമല്ലാത്ത രീതിയില്‍ ഇൻറര്‍ലോക്ക് ചെയ്തത് വഴി ഇവിടെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത്​ പതിവാകുന്നു. ടൗണില്‍ നിന്നും ഇറക്കത്തിലേക്കുള്ള വഴിയും പെട്ടെന്നുള്ള വളവും ഉള്ള ഈ പ്രദേശത്ത് ഇത്തരം ഇൻറര്‍ലോക്ക് സംവിധാനം അനുയോജ്യമല്ലെന്നിരിക്കെ ഇവിടെ അപകടങ്ങള്‍ പതിവായിട്ടും അധികാരികള്‍ വേണ്ട നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹാമാണ്​. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ ഇരുപതോളം ഇരുചക്ര യാത്രക്കാര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. തീരദേശത്തേക്കുള്ള വഴിയായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. രാവിലെ സമയങ്ങളില്‍ സ്കൂള്‍ വിദ്യാർഥികളടക്കം സഞ്ചരിക്കുന്ന ഈ റോഡിലെ അപകട സാഹചര്യം മനസ്സിലാക്കി അധികാരികള്‍ എത്രയുംവേഗം അനുയോജ്യമായ മാറ്റം ഉണ്ടാക്കണമെന്ന് കാഞ്ഞങ്ങാട് മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story