Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപൊതുചടങ്ങുകളിൽനിന്ന്​...

പൊതുചടങ്ങുകളിൽനിന്ന്​ വിട്ടുനിൽക്കും: ജീവനക്കാർ പ്രതിജ്ഞയെടുത്തു

text_fields
bookmark_border
ചെറുവത്തൂർ: കാസർകോട് ജില്ലയിൽ കോവിഡ് മഹാമാരി വ്യാപനസാധ്യതയുള്ള പശ്ചാത്തലത്തിൽ ജില്ല ഭരണകൂടത്തി​ൻെറ ആഹ്വാനപ്രകാരം അടുത്ത രണ്ടാഴ്ചക്കാലം സ്വകാര്യ, പൊതുചടങ്ങുകളിൽനിന്നും വിട്ടുനിൽക്കുമെന്നും അപരിചിതരിൽ നിന്നും സാധിക്കുന്ന എല്ലാവരിൽനിന്നും രണ്ടു മീറ്റർ ശാരീരിക അകലം പാലിക്കുമെന്നും സർക്കാർ ജീവനക്കാർ സർക്കാർ ഓഫിസുകളിൽ പ്രതിജ്ഞയെടുത്തു. ചെറുവത്തൂർ ബി.ആർ.സിയിൽ സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചെറുവത്തൂർ ബി.പി.സി. വി.എസ്. ബിജുരാജ്, ചന്തേര ജി.യു.പി സ്കൂൾ പ്രഥമാധ്യാപകൻ പി.വി. രവീന്ദ്രൻ, ബി.ആർ.സി ട്രെയിനർ പി. വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story