Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വാതന്ത്ര്യ ദിനാഘോഷം:...

സ്വാതന്ത്ര്യ ദിനാഘോഷം: യോഗം ചേര്‍ന്നു

text_fields
bookmark_border
കാസർകോട്​: സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ എ.ഡി.എം എന്‍. ദേവീദാസി​ൻെറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്വാതന്ത്ര്യ ദിന പരേഡി​ൻെറ ഭാഗമായി മുന്നൊരുക്കം നടത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഇതുസംബന്ധിച്ച് കൃത്യമായ മാർഗനിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറക്ക്​ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് എ.ഡി.എം അറിയിച്ചു. കോവിഡ് നിർവ്യാപന നിർദേശങ്ങള്‍ കര്‍ശനമായി പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കണമെന്ന് എ.ഡി.എം അറിയിച്ചു. 46.2375 മില്ലി മീറ്റര്‍ മഴ ലഭിച്ചു കാസർകോട്​: ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 46.2375 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി 2189.9871 മില്ലി മീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ഇതുവരെയായി അഞ്ച്​ വീട് പൂർണമായും 42 വീട് ഭാഗികമായും ജില്ലയില്‍ തകര്‍ന്നു. മൃഗസംരക്ഷണ വകുപ്പ്​: ഡോക്ടര്‍മാരുടെ രാത്രികാല അവശ്യസേവനം പുനരാരംഭിച്ചു കാസർകോട്​: ജില്ലയില്‍ കാറഡുക്ക ഒഴികെയുള്ള ​േബ്ലാക്കുകളില്‍ മൃഗ ഡോക്ടര്‍മാരുടെ രാത്രികാല അവശ്യസേവനം പുനരാരംഭിച്ചു. വൈകീട്ട്​ ആറുമുതല്‍ രാവിലെ ആറുവരെ സേവനം ലഭ്യമാണ്. കാസര്‍കോട് ബ്ലോക്കില്‍ ജില്ല വെറ്ററിനറി കേന്ദ്രത്തിലാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുക (ഡോ. നിതീഷ് ഫോണ്‍: 9188759071). മഞ്ചേശ്വരം ബ്ലോക്കില്‍ മംഗൽപാടി മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുക (ഡോ. അഭിജിത്ത്- 8891910466). കാഞ്ഞങ്ങാട് മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് കാഞ്ഞങ്ങാട് ബ്ലോക്കില്‍ ഡോക്ടര്‍ പ്രവര്‍ത്തിക്കുക (ഡോ. സായൂജ് -9605896802). നീലേശ്വരം ബ്ലോക്കില്‍ ചെറുവത്തൂര്‍ മൃഗാശുപത്രി കേന്ദ്രീകരിച്ചാണ് ഡോക്ടറുെട സേവനം ലഭ്യമാവുക (ഡോ. അവിനാശ് -9645788166). പരപ്പ ബ്ലോക്കില്‍ പരപ്പ കേന്ദ്രീകരിച്ചാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുക (ഡോ. ധനഞ്ജയ്- 8304053308). രാത്രികാല അവശ്യസേവനങ്ങള്‍ക്കായി ഈ ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story