Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുഴയില്‍ മീന്‍...

പുഴയില്‍ മീന്‍ പിടിക്കവെ ഒഴുക്കിൽപെട്ട്​ മരിച്ചു

text_fields
bookmark_border
ബദിയടുക്ക: 65കാരന്‍ ഒഴുക്കിൽപെട്ടു മരിച്ചു. മുണ്ട്യത്തടുക്കയിെലെ അശോക എന്ന ബാബു(65) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പുത്തിഗെ - മലങ്കര പുഴയില്‍ സുഹൃത്തിനോെടാപ്പം ചൂണ്ടയെറിഞ്ഞ് മീന്‍പിടിക്കാന്‍ പോയതായിരുന്നു. അതിനിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു. സുഹൃത്തും അയല്‍വാസിയുമായ ഉമേഷ് നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും മണിക്കൂറുകളോളം നടത്തിയ പരിശോധനയില്‍ മലങ്കരയില്‍നിന്ന്​ 200 മീറ്റര്‍മാറി മക്കിമോഗറടുക്കയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സുന്ദരി. മക്കള്‍: പ്രശാന്ത്, അരുണ്‍കുമാര്‍, രാജേഷ് കുമാര്‍, ശരത് രാജ്, ദിവ്യജ്യോതി. മൃതദേഹം കാസർകോട്​ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story