Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightടെലിവിഷനുകൾ നൽകി

ടെലിവിഷനുകൾ നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്​: ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് സഹായഹസ്തവുമായി യു.എ.ഇ ഐ.എം.സി.സി കമ്മിറ്റി. പടന്നക്കാട് പ്രദേശത്തെ ഏഴ്​ കുടുംബങ്ങൾക്ക് ടെലിവിഷനുകൾ കൈമാറി. ഐ.എൻ.എൽ പടന്നക്കാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ടെലിവിഷൻ വിതരണം നടത്തിയത്. ഐ.എം.സി.സി നേതാവ് യൂനുസ് കെ. പടന്നക്കാടിൽ നിന്ന്​ ഐ.എൻ.എൽ പടന്നക്കാട് ശാഖ പ്രസിഡൻറ്​ തറവാട് അബ്​ദുറഹ്മാൻ ടെലിവിഷൻ ഏറ്റുവാങ്ങി. ഐ.എൻ.എൽ മണ്ഡലം പ്രസിഡൻറ്​ ബിൽടെക് അബ്​ദുല്ല, നഗരസഭ വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ, ശാഖ സെക്രട്ടറി കരീം പടന്നക്കാട്, നാസർ പടന്നക്കാട്, പി.സി. ഇസ്മയിൽ, നാസ്‌ക്ക് ക്ലബ് പ്രതിനിധികളായ സിയാദ്, ഇർഫാൻ, ഐ.എൻ.എൽ നേതാക്കളായ കെ.പി. റഷീദ്, സാബിർ തറവാട്, ഇബ്രാഹിം പടന്നക്കാട് തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
TAGS:
Next Story