Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമദ്യവുമായി യുവാവ്...

മദ്യവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കുമ്പള: ഇന്നോവയിൽ കടത്തിയ രണ്ടായിരത്തി അഞ്ഞൂറിലധികം കുപ്പി അനധികൃത വിദേശമദ്യവുമായി യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മഞ്ചേശ്വരം മഞ്ചാർ ഹൗസിൽ നവീൻ ഷെട്ടിയാണ്​ (29) അറസ്​റ്റിലായത്. അംഗഡിമുഗർ പാലത്തിനു സമീപത്തു​െവച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് മദ്യം പിടികൂടിയത്. 51 കെയ്​സുകളിലായി സൂക്ഷിച്ചിരുന്ന 2688 കുപ്പി മദ്യമാണ് പൊലീസിന് ലഭിച്ചത്. മദ്യക്കടത്തിനുപയോഗിച്ച കെ.എൽ 14 എക്സ് 2821 നമ്പർ ഇന്നോവ പൊലീസ് കസ്​റ്റഡിയിലെടുത്തു. രഹസ്യവിവരത്തി​ൻെറ അടിസ്​ഥാനത്തിൽ കുമ്പള സി.ഐ പ്രമോദ്, എസ്.ഐ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ കർണാടകയിൽനിന്ന് ഊടുവഴികളിലൂടെ മദ്യമെത്തിച്ച് വിൽപന നടത്തുന്ന പ്രവണത വർധിച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story