Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2020 11:58 PM GMT Updated On
date_range 2020-07-14T05:28:30+05:30പതിച്ചുനൽകിയ ഭൂമി വിൽക്കാൻ അഡ്വാൻസ് വാങ്ങി; കോടതി കണ്ടുകെട്ടി
text_fieldsഅമ്പലത്തറ: സര്‍ക്കാര്‍ ഭൂമി പതിച്ചുവാങ്ങി വീടുപണിത് മറിച്ച് വില്പന നടത്തിയ കേസിൽ വീടും സ്ഥലവും ഹോസ്ദുര്‍ഗ് സബ് കോടതി കണ്ടുകെട്ടി. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയില്‍ മൂന്നാംമൈല്‍ കാലിച്ചാംപാറ സ്വദേശിയുടെ പേരില്‍ പുല്ലൂര്‍ വില്ലേജിൽ പുല്ലൂര്‍ പെരിയ പഞ്ചായത്ത് വാര്‍ഡ് നാലില്‍ മൂന്നാംമൈല്‍ ടൗണിലുള്ള വീടും 20 സൻെറ് സ്ഥലവുമാണ് കോടതി കണ്ടുകെട്ടി നോട്ടീസ് പതിപ്പിച്ചത്. കാഞ്ഞങ്ങാട് സ്വദേശി സി.കെ. നാസറിൻെറ ഹരജിയിലാണ് നടപടി. പതിച്ചുകിട്ടിയ ഭൂമി നിശ്ചിത കാലത്തിനുള്ളില്‍ കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്നാണ് നിയമം. അക്കാര്യം മറച്ചുെവച്ച് നാസറിന് ഭൂമി വിൽക്കുകയായിരുന്നു. 2017 ആഗസ്റ്റ് 11ന് 66 ലക്ഷത്തി അമ്പതിനായിരം രൂപ വില നിശ്ചയിച്ചു. പത്ത് ലക്ഷം രൂപ നാസർ അഡ്വാന്‍സും നൽകി. ബാക്കിതുക നൽകാൻ വായ്പയെടുക്കുന്നതിന് ബാങ്കിനെ സമീപിച്ചപ്പോഴാണ് പ്രസ്തുതസ്ഥലം സര്‍ക്കാര്‍ പതിച്ചുനല്‍കിയ കാലാവധി പൂര്‍ത്തിയാക്കാത്ത സ്ഥലമാണെന്നറിഞ്ഞത്. ലോണെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, അഡ്വാന്‍സ് നല്കിയ തുകക്ക് മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും തുക നൽകാൻ തയാറായില്ല. ഭൂമി തനിക്ക് വേണ്ടെന്നും മൂന്നുവര്‍ഷം മുമ്പ് കൊടുത്ത 10 ലക്ഷം രൂപ പലിശ സഹിതം 15 ലക്ഷം രൂപ തിരിച്ചുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് സി.കെ. നാസര്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. വീടും ഭൂമിയും കഴിഞ്ഞ ദിവസം കോടതി ഏറ്റെടുത്ത് നോട്ടീസ് പതിച്ചു. സ്ഥലവും വീടും മറ്റാര്‍ക്കും കൈമാറാനോ ധനകാര്യസ്ഥാപനങ്ങള്‍ക്ക് പണയം വെക്കാനോ കഴിയില്ല. കലക്ടറേറ്റ് ധർണ കാസർകോട്: ജനതാദൾ (യു.ഡി.എഫ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ധർണ. ജനതാദൾ (യു.ഡി.എഫ്) ജില്ല പ്രസിഡൻറ് കരുണാകരൻ ബദിയഡുക്ക ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മഹിള ജനതാദൾ ജില്ല വൈസ് പ്രസിഡൻറ് നഫീസ മണിമുണ്ട അധ്യക്ഷത വഹിച്ചു. സലീം റാവുത്തർ, മൂസക്കുഞ്ഞി ചെർക്കള, ബഷീർ ചെർക്കള, എൻ.എം. മുഹമ്മദലി, നവാസ് മഞ്ചേശ്വരം തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഭാസ്കരൻ കോട്ടൂർ സ്വാഗതവും ചന്ദ്രൻ എരിഞ്ഞിപ്പുഴ നന്ദിയും പറഞ്ഞു. janathadan ജനതാദൾ (യു.ഡി.എഫ്) ജില്ല കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ
Next Story