Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 11:58 PM GMT Updated On
date_range 12 July 2020 11:58 PM GMTകോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് ലയണ്‍സ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: ലയണ്‍സ് ക്ലബ് ഇൻറര്‍നാഷനല്‍ നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ ഉപകരണങ്ങള്‍ നല്കി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ജില്ല ട്രഷറര്‍ കെ.വി. രാമചന്ദ്രന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ എ.വി. രാംദാസിന് ഉപകരണങ്ങള്‍ കൈമാറി. പതിനായിരം മാസ്ക്കുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് നല്‍കിയത്. എല്‍.സി.ഐ.ഇ കോഒാഡിനേറ്റര്‍ ടൈറ്റസ് തോമസ്, ചീഫ് അഡ്വൈസര്‍ കെ. ഗോപി, അഡീഷനല്‍ കാബിനറ്റ് സെക്രട്ടറി വി. ബാലന്, കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രസിഡൻറ് എച്ച്.വി. നവീന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story