Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദുരിതങ്ങൾക്കിടയിലും...

ദുരിതങ്ങൾക്കിടയിലും സഹായവുമായി പാലിയേറ്റിവ് കെയർ സൊസൈറ്റി

text_fields
bookmark_border
നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുനൽകി കാഞ്ഞങ്ങാട്: ദുരിതങ്ങൾക്കിടയിലും കാഞ്ഞങ്ങാട്​ പാലിയേറ്റിവ് കെയർ സൊസൈറ്റി സാന്ത്വനത്തിന് കൈത്താങ്ങായി. നിർധനരായ രോഗികളുടെ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചുനൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ സൊസൈറ്റി ഓഫിസിൽ പഠ​േനാപകരണ വിതരണം ഹോസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ് നിർവഹിച്ചു. സൊസൈറ്റി പ്രസിഡൻറ്​ ടി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് ആവശ്യമായ ബാഗ്, കുട, നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ തുടങ്ങിയവയാണ് നൽകിയത്. വീടുകളിൽ പുസ്തക വണ്ടിയിലാണ് പഠനോപകരണങ്ങൾ എത്തിച്ചത്. സൊസൈറ്റി രക്ഷാധികാരി ശ്രീകണ്ഠൻ നായർ, ജോയൻറ്​ സെക്രട്ടറി സി. കുഞ്ഞിരാമൻ നായർ എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ.ടി. ജോഷിമോൻ സ്വാഗതവും ട്രഷറർ പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. കെ. ഗോകുലാനന്ദൻ, ബി. അജയകുമാർ, ചിന്താമണി, ശശികല, ഷമീമ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story