Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനഗരത്തിൽ നിയന്ത്രണം...

നഗരത്തിൽ നിയന്ത്രണം കടുത്തു; തിരക്കൊഴിഞ്ഞു

text_fields
bookmark_border
കാസർകോട്​: പച്ചക്കറി കടകളിൽ ജോലി ചെയ്യുന്ന നാലുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ പഴയ ബസ്​സ്​റ്റാൻഡ്​​ പരിസരത്തെ കടകൾക്ക്​ പൊലീസ്​ നിയന്ത്രണം ഏർപ്പെടുത്തി. പഴയ ബസ്​സ്​റ്റാൻഡ്​​ പച്ചക്കറി, മത്സ്യ മാർക്കറ്റിനു പുറത്ത്​ എം.ജി റോഡിൽ ജനറൽ ആശുപത്രി മുതൽ ട്രാഫിക്​ ജങ്​ഷൻ വരെയുള്ള കടകൾ അടപ്പിച്ചു. മത്സ്യമാർക്കറ്റിലേക്കും കോഫി ഹൗസിലേക്കുമുള്ള വഴികൾ അടച്ചു. മത്സ്യമാർക്കറ്റും പച്ചക്കറി കടകളും കോവിഡ്​ വ്യാപനത്തിന്​ കാരണമാകുമെന്നതിനാൽ കലക്​ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന്​ ഇവ അടച്ചിടാനായിരുന്നു തീരുമാനം. എന്നാൽ വ്യാപന സാധ്യത ഇല്ലാതാക്കാൻ അതുമാത്രം ​മതിയാകില്ല എന്നതിനെ തുടർന്ന്​ കാസർകോട്​ ഡിവൈ.എസ്​.പി ബാലകൃഷ്​ണൻ നായർ, സി.​െഎ എം.വി. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്​ച രാവിലെ പരിസരത്തെ മറ്റ്​ കടകളും അടച്ചിട്ട്​ ജനസഞ്ചാരം കുറച്ചു. രണ്ടുദിവസം കൂടി അടച്ചിടും. ജില്ലയിലെ മത്സ്യ, പച്ചക്കറി മാർക്കറ്റുകൾ 17വരെ അടച്ചിടാനാണ്​ തീരുമാനം. സമ്പർക്കം വഴി കോവിഡ്​ ബാധിച്ചവരുള്ള പ്രദേശങ്ങളെ ക​​െണ്ടയ്​ൻമൻെറ്​ സോണുകളായി പ്രഖ്യപിച്ചിട്ടുണ്ട്​. കണ്ടെയ്ൻമൻെറ് സോണിലെ കടകളിൽ നിന്ന്​ എത്രപേർക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും അത്തരം സ്​ഥലങ്ങളിൽ ഒരാൾക്ക് പോലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഉത്തരവ് . കാലിക്കടവ് ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ്/ മീറ്റ് മാർക്കറ്റ്, നീലേശ്വരം ഏരിയ കാസർകോട്​ ഫിഷ്/ വെജിറ്റബിൾ മാർക്കറ്റ് കുമ്പള ഫിഷ് / വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ ഉപ്പള ഫിഷ് മാർക്കറ്റ് , ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് എന്നിവിടങ്ങളാണ്​ അടച്ചത്​. സമ്പർക്കം വഴി പോസിറ്റിവായ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട വിൽപനക്ക്​ വിലക്ക്​ ഏർപ്പെടുത്തിയിട്ടില്ല. നഗരത്തിൽ സമ്പർക്കം വഴി കോവിഡ്​ വ്യാപനമുണ്ടായതോടെ നഗരത്തിൽ തിരക്ക്​ കുറഞ്ഞു. പടം old busstand സമ്പർക്കം വഴി കോവിഡുണ്ടായ കാസർകോട്​ പഴയ ബസ്​സ്​റ്റാൻഡിൽ തിരക്കൊഴിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story