Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസ്വർണക്കടത്ത്​: മഹിള...

സ്വർണക്കടത്ത്​: മഹിള കോൺഗ്രസ്​ ധർണ

text_fields
bookmark_border
കാഞ്ഞങ്ങാട്​: സ്വർണക്കള്ളക്കടത്തു കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും കണ്ടെത്തി അറസ്​റ്റ്​ ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മിനി സിവിൽ സ്​റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ ടി.വി.ശ്യാമള അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സരോജിനി ടീച്ചർ, കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ എം.കുഞ്ഞികൃഷ്ണൻ, കൗൺസിലർ ഷൈജ, സി.ശ്യാമള, സൂര്യപ്രഭ, കെ.പി. മോഹനൻ, മുട്ടിൽ പ്രകാശൻ, സി. ജയശ്രീ, അജാനൂർ മണ്ഡലം പ്രസിഡൻറ്​ പി. രമാദേവി എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ്​ പി.വി.സുമതി സ്വാഗതവും സെക്രട്ടറി ശ്രീദേവി ബാലൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story