Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 5:55 AM GMT Updated On
date_range 2020-07-11T11:25:05+05:30കോവിഡ്-െഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ സജീവം
text_fieldsനീലേശ്വരം: കോവിഡ് 19, െഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുവാൻ നീലേശ്വരത്ത് കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പുതൊഴിലാളികളും സജീവമായി രംഗത്ത്. അപകടം അരികിലാണ് എന്ന സന്ദേശം കുടുംബശ്രീ അയൽകൂട്ടങ്ങളിലൂടെ ജാഗ്രതാ നിർദേശങ്ങളുമായി കുടുംബശ്രീ അംഗങ്ങൾ ഉചിതമായ പ്രവർത്തനങ്ങൾ നടത്തും . അതോടൊപ്പം ആരോഗ്യ ജാഗ്രത ഉറപ്പുവരുത്തണമെന്ന പ്രചാരണ പ്രവർത്തനം തൊഴിലുറപ്പ് തൊഴിലാളികളും നടത്തും. െഡങ്കിപ്പനിക്ക് ഇടയാക്കുന്ന കൊതുകുനശീകരണം, ഉറവിട നശീകരണം, ബോധവത്കരണം എന്നിവയും പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇതിനായി നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തിൽ ആറു സെഷനുകളായി കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റർമാർ എന്നിവർക്കായി പരിശീലനം നൽകി. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ , താലൂക്ക് ആശുപ്രതി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ. കുഞ്ഞികൃഷ്ണൻ, പി.എം. സന്ധ്യ, തോട്ടത്തിൽ കുഞ്ഞിക്കണ്ണൻ, പി. രാധ, പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ എറുവാട്ട് മോഹനൻ, എ.വി. സുരേന്ദ്രൻ, കെ.വി. സുധാകരൻ, എം.വി. വനജ, പി.വി. രാധാകൃഷ്ണൻ, കെ . പ്രകാശൻ, കെ. തങ്കമണി, കെ.വി. രാധ, നഗരസഭാ സെകട്ടറി സി.കെ. ശിവജി, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. സുബൈർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.വി. രാജൻ, പി.പി. സ്മിത, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ കെ. ഗീത, വൈസ് ചെയർപേഴ്സൻ പി. ജാനകി എന്നിവർ സംസാരിച്ചു.
Next Story