Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെളിഞ്ഞൊഴുകുന്നത് 1249...

തെളിഞ്ഞൊഴുകുന്നത് 1249 തോടുകൾ

text_fields
bookmark_border
തെളിഞ്ഞൊഴുകുന്നത് 1249 തോടുകൾ
cancel
Listen to this Article

ക​ണ്ണൂ​ർ: ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന 'തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം' പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ൽ ശു​ചീ​ക​രി​ച്ച​ത് 1249 തോ​ടു​ക​ൾ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 2378 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് തോ​ടു​ക​ൾ ശു​ചീ​ക​രി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്. തോ​ടു​ക​ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ നീ​ക്കി ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി പ്ര​ള​യ​ക്കെ​ടു​തി ഒ​ഴി​വാ​ക്കു​ക​യും ശു​ദ്ധ​ജ​ല​ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ഇ​ത്ത​വ​ണ മ​ഴ ക​ന​ത്തി​ട്ടും വെ​ള്ള​ക്കെ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി രൂ​പ​പ്പെ​ടാ​തി​രു​ന്ന​ത് 'ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ, തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം' എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ല​സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ച്ച​ത് പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ്-207 എ​ണ്ണം. ഇ​തി​ൽ 55 എ​ണ്ണ​വും വൃ​ത്തി​യാ​ക്കി​യ​ത് മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ്. കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ 209 ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചു. ക​ണ്ണൂ​ർ 66, എ​ട​ക്കാ​ട് 75, ഇ​രി​ക്കൂ​ർ 53, ഇ​രി​ട്ടി 65, ക​ല്യാ​ശ്ശേ​രി 164, കൂ​ത്തു​പ​റ​മ്പ് 97, പാ​നൂ​ർ 58, പ​യ്യ​ന്നൂ​ർ 67, ത​ളി​പ്പ​റ​മ്പ് 143, ത​ല​ശ്ശേ​രി 92 എ​ന്നി​ങ്ങ​നെ​യാ​ണ് ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ശു​ചീ​ക​രി​ച്ച തോ​ടു​ക​ളു​ടെ ക​ണ​ക്കു​ക​ൾ. ന​ഗ​ര​സ​ഭ​ക​ളി​ൽ 162 ജ​ല​സ്രോ​ത​സു​ക​ൾ വൃ​ത്തി​യാ​ക്കി. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 60 തോ​ടു​ക​ളാ​ണ് നീ​രൊ​ഴു​ക്ക് വീ​ണ്ടെ​ടു​ത്ത​ത്.

ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, ജ​ല​സേ​ച​ന വ​കു​പ്പ്, മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - water preservation scheme, 1249 streams cleansed
Next Story