Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightp3 lead കോവിഡ്​...

p3 lead കോവിഡ്​ വ്യാപന സൂചന: തളിപ്പറമ്പിൽ ജില്ല ചികിത്സകേന്ദ്രം ഒരുങ്ങുന്നു

text_fields
bookmark_border
രണ്ടാഴ്​ചക്കുള്ളിൽ പ്രവർത്തനം തുടങ്ങും കണ്ണൂർ: ഒരിടവേളക്കു​ ശേഷം ജില്ലയിൽ കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്​. കൂടുതൽ പോസിറ്റിവ്​ രോഗികളെ ചികിത്സിക്കുന്നതിനായി തളിപ്പറമ്പ്​ താലൂക്ക്​ ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ ജില്ല കോവിഡ്​ ട്രീറ്റ്​മൻെറ്​ സൻെറർ സജ്ജീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്​. രണ്ടാഴ്​ചക്കുള്ളിൽ പ്രവർത്തനം തുടങ്ങാനാകുമെന്നാണ്​ കരുതുന്നത്​. 150 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്​. നാലുനില കെട്ടിടത്തിൽ വാർഡുകളുടെ ശുചീകരണം, കോവിഡ്​ മാനദണ്ഡ പ്രകാരം കിടക്കകൾ വേർതിരിക്കാനുള്ള കാബിനുകളുടെ നിർമാണം എന്നീ പ്രവൃത്തികൾ പൂർത്തിയാക്കാനുണ്ട്​. ഇതിനായി അഞ്ചരക്കണ്ടിയിലെ സൻെററിൽനിന്ന്​ സാധനങ്ങൾ എത്തിക്കും. ജനറേറ്റർ സൗകര്യവും ഒരുക്കേണ്ടതായുണ്ട്​. അഞ്ചരക്കണ്ടി കോവിഡ്​ സൻെററിൽ സേവനമനുഷ്​ഠിച്ച ഡോക്ടർമാരെയും ജീവനക്കാരെയുമാണ്​ തളിപ്പറമ്പിലും നിയമിക്കുക. കഴിഞ്ഞ ആഴ്ച​യെ അപേക്ഷിച്ച്​ ജില്ലയിൽ മൂന്നുദിവസമായി 250ന്​ മുകളിലാണ്​ ദിനേനയുള്ള കോവിഡ്​ കണക്കുകൾ. ഒരാഴ്​ചയായി സജീവ​ കേസുകൾ 3000ത്തിന്​ മുകളിൽ തുടരുകയാണ്​. 182 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചു മരിച്ചത്​. കൂടുതൽ അത്യാഹിതം ഒഴിവാക്കാനുള്ള തയാറെടുപ്പിലാണ്​ ആരോഗ്യവകുപ്പ്​. ഐ.സി.യു, വൻെറിലേറ്റർ സൗകര്യമൊഴികെ കാറ്റഗറി ബിയിൽ ഉൾപ്പെട്ട ചികിത്സാകേന്ദ്രമാണ്​ തയാറാവുന്നത്​. നിലവിൽ കെട്ടിടത്തി​ൻെറ താഴെ നിലയിൽ ആശുപത്രി ഒ.പി പ്രവർത്തിക്കുന്നുണ്ട്​. ഇതിനെ ബാധിക്കാത്ത തരത്തിൽ കോവിഡ്​ സൻെററിലേക്ക്​ വഴിയൊരുക്കും. പരിയാരം ഗവ. മെഡിക്കൽ കോളജിലും ജില്ല, താലൂക്ക്​ ആശുപത്രികൾക്ക്​ പുറമെ സ്വകാര്യാശുപത്രികളിലും നിലവിൽ കോവിഡ്​ രോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട്​. ​േകാവിഡി​ൻെറ ആദ്യ ഘട്ടങ്ങളിലുണ്ടായതുപോലെ ജില്ലയിൽ രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധിക്കാനാണ്​ കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നത്​. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്​ ജാഗ്രതയോടെയാണ്​ ജില്ല ഭരണകൂടം കാണുന്നത്​. ആശുപത്രികൾക്കും സി.എഫ്.എല്‍.ടി.സികൾക്കും പുറമെ വീടുകളിലും ​േരാഗികൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പി.ജി വിദ്യാർഥികളുടെ ആവശ്യ​പ്രകാരം ഹൈകോടതി നിർദേശത്തിൽ​ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവർത്തിച്ചിരുന്ന ജില്ല കോവിഡ്​ സൻെറർ മാനേജ്​മൻെറിന്​ വിട്ടുകൊടുത്തതിനെ തുടർന്നാണ്​ പുതിയ കേന്ദ്രം കണ്ടെത്തേണ്ടിവന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story