Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightp3 lead...

p3 lead കൊതിച്ചുപോകും ഇങ്ങനെയൊരു കൊട്ടിക്കലാശം

text_fields
bookmark_border
ജില്ലയിലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ സമാധാന സമാപ്​തി കണ്ണൂർ: കാതടപ്പിക്കുന്ന ബാൻഡ്​​മേളം, മുരൾച്ചയോടെ പായുന്ന ബൈക്കുകൾ, വെല്ലുവിളികളും ആ​ക്രോശവും വേറെ... സാധാരണ കാണുന്ന ഒച്ചപ്പാടുകളും കോലാഹലങ്ങളുമില്ലാത്ത കൊട്ടിക്കലാശമാണ്​ ഇത്തവണ കടന്നുപോയത്​. നാടും നഗരവും ഒരുപോലെ അച്ചടക്കം പാലിച്ച്​ പരസ്യപ്രചാരണം അവസാനിപ്പിച്ചു. സാധാരണ കണ്ടുശീലിച്ചതിൽനിന്ന്​ വ്യത്യസ്​തമായ കൊട്ടിക്കലാശത്തിനാണ്​​ കോവിഡ്​ പശ്ചാത്തലത്തിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്​ സാക്ഷ്യം വഹിച്ചത്​. തെരഞ്ഞെടുപ്പ്​ കമീഷ​ൻെറ വിലക്കിനെ തുടർന്നാണ്​ ഇത്തവണ കോളിളക്കങ്ങളുള്ള കൊട്ടിക്കലാശം രാഷ്​ട്രീയ പാർട്ടികൾ വേണ്ടെന്നുവെച്ചത്​. തെരഞ്ഞെടുപ്പി​ൻെറ ഭാഗമായി കഴിഞ്ഞദിവസം വിളിച്ചുചേർത്ത രാഷ്​ട്രീയ പാര്‍ട്ടികളുടെ ജില്ല നേതാക്കളുടെ യോഗത്തില്‍ പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ ധാരണയായിരുന്നു. വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനായി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വാര്‍ഡ് പരിധിയില്‍ മാത്രം സഞ്ചരിക്കാനാണ്​ അനുവദിച്ചത്​. മുൻ തെരഞ്ഞെടുപ്പുകളിൽ കൊട്ടിക്കലാശ ദിവസം പൊതുജനങ്ങൾക്ക്​ പുറത്തിറങ്ങാനാവാത്തവിധം ഗ്രാമവും നഗരവുമെല്ലാം പ്രവർത്തകരെയും വാഹനങ്ങളെയും കൊണ്ട്​ നിറയാറുണ്ടായിരുന്നു. രാവിലെ മുതൽ ആവേശം പകരാൻ പാട്ടുവണ്ടികളും കൊടിയും ​ചിഹ്നവു​മേന്തിയ പ്രവർത്തകരും റോഡുകൾ ​ൈകയടക്കാറുണ്ട്​. കൊട്ടിക്കലാശത്തിന്​ മുന്നണികൾക്ക്​ പ്രത്യേകമിടങ്ങൾ പൊലീസ്​ അനുവദിക്കാറുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാവും മിക്കപ്പോഴും പ്രകടനങ്ങൾ. ഈ ദിവസങ്ങളിൽ ബസുകൾ നഗരത്തിന്​ പുറത്ത്​ സർവിസ്​ അവസാനിപ്പിക്കുകയോ ഓട്ടം നിർത്തുകയോ ആയിരുന്നു പതിവ്​. പഞ്ചായത്ത്​, താലൂക്ക്​, ജില്ല കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച്​ നടന്നിരുന്ന കൊട്ടിക്കലാശങ്ങളിലേക്കുള്ള​ പ്രവർത്തകരുടെ ഒഴുക്ക്​ പൊലീസിനും നേതൃത്വത്തിനും നിയന്ത്രിക്കാൻ ബുദ്ധിമുട്ട്​ നേരിടാറുണ്ട്​. കൊട്ടിക്കലാശത്തിനിടയിലെ സംഘർഷങ്ങളാണ് തെരഞ്ഞെടുപ്പി​ൻെറ ക്രമസമാധാന പ്രശ്​നങ്ങളുടെ തുടക്കം. ശനിയാഴ്​ച കണ്ണൂർ നഗരത്തിൽ വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു മുന്നണികളുടെ കൊട്ടിക്കലാശം. വാഹനങ്ങളും കോലാഹലങ്ങളും കുറവായിരുന്നു. തലശ്ശേരിയിൽ പൊലീസ്​ നിർദേശ പ്രകാരം നഗരത്തിലെ കൂട്ടമായ കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നു. അതത്​ വാർഡുകളുടെ അതിർത്തി വരുന്ന മേഖലകളിൽ ചുരുങ്ങിയ വാഹനങ്ങളിൽ പ്രവർത്തകരെത്തി. പയ്യന്നൂരിൽ ചെറു റോഡ്​ഷോകളും ബൈക്ക്​ റാലിയുമായി കലാശക്കൊട്ട്​ ചുരുങ്ങി. ഇരിട്ടി അടക്കമുള്ള മലയോര മേഖലകളിലും സ്ഥിതി വ്യത്യസ്​തമായിരുന്നില്ല. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച്​ മാത്രമായിരുന്നു കൊട്ടിക്കലാശം. പേരാവൂരിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ പ്രചാരണ പരിപാടികൾ അവസാനിച്ചു. ​പാനൂർ മേഖലയിൽ പ്രചാരണം വാർഡുകളിൽ ചെറു വാഹനജാഥ മാത്രമായി ഒതുങ്ങി. photo: sandeep
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story