Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിളവെടുപ്പുത്സവം

വിളവെടുപ്പുത്സവം

text_fields
bookmark_border
വിളവെടുപ്പുത്സവം ചൊക്ലി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നോർത്ത് മേനപ്രം കാർഷിക ഗ്രൂപ്പി​ൻെറ നേതൃത്വത്തിൽ വിത്തിറക്കിയ കരനെൽ കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. ടി. ദിനരാജി​ൻെറ നേതൃത്വത്തിലുള്ള കാർഷിക ഗ്രൂപ്പാണ് ടി.പി. അബൂബക്കറി​ൻെറ ഉടമസ്ഥതയിലുള്ള 80 സൻെറ്​ ഭുമിയിൽ നെൽകൃഷി, വാഴ, മരച്ചീനി കൃഷികൾ നടത്തുന്നത്. കരനെൽ കൃഷി വിളവെടുപ്പുത്സവം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാകേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ജലജ കണ്ണോത്ത്, കൃഷി ഓഫിസർ അശ്വതി വിജയൻ, മേനപ്രം ലോക്കൽ സെക്രട്ടറി വി. ഉദയൻ, വി.എ. മുകുന്ദൻ, സി.സി. നിഷാനന്ദ് എന്നിവർ സംസാരിച്ചു.കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ശ്രാവണി ഉദയനെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​ൻെറ നേതൃത്വത്തിൽ സ്വർണമെഡൽ നൽകി ചടങ്ങിൽ എം.എൽ.എ അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story