Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിൽപുസമരം

നിൽപുസമരം

text_fields
bookmark_border
നിൽപുസമരംപേരാവൂർ: പഞ്ചായത്ത് ഭരണസമിതി നിർമിക്കുന്ന വാതക ശ്​മശാനം നിർമാണത്തിൽ അഴിമതിയെന്ന് ആരോപിച്ച്​ യു.ഡി.എഫി​ൻെറ നിൽപുസമരം. നിർമാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക, അശാസ്ത്രീയമായി ഒരേ സ്ഥലത്ത് രണ്ട് കിണര്‍ കുഴിച്ചതിലെ അഴിമതി അന്വേഷിക്കുക, ശ്മശാന സ്ഥലത്തെ മണ്ണെടുത്തുമാറ്റിയ പ്രവൃത്തിയിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങള്‍ സമരം നടത്തിയത്. സുരേഷ് ചാലാത്ത് ഉദ്ഘാടനം ചെയ്തു. ജോണ്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സിറാജ് പൂക്കോത്ത്, ജൂബിലി ചാക്കോ, ഡാര്‍ലി ടോമി, ബിന്ദു സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സത്യഗ്രഹംകണിച്ചാർ: പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ എൽ.ഡി.എഫ് അഞ്ചാംദിവസവും കണിച്ചാർ ഗ്രാമപഞ്ചായത്ത് ഓഫിസിനുമുന്നിൽ സത്യഗ്രഹം നടത്തി. തൊഴിലുറപ്പ് പദ്ധതിയിലൂടെ പണം അപഹരിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്നതാണ്​ പ്രധാന ആവശ്യം. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.എസ്. വാസുദേവൻ ഉദ്ഘാടനംചെയ്തു. വി. അജിത്കുമാർ അധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ജെ. ജോസഫ്, കെ.വി. രോഹിത്ത്, ഷൈലജ ചന്ദ്രൻ, സനില അനിൽകുമാർ എന്നിവർ സംസാരിച്ചു. സമരം വ്യാപിപ്പിക്കുന്നതി​ൻെറ ഭാഗമായി കണിച്ചാർ ടൗണിൽ പൊതുയോഗം സംഘടിപ്പിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം അഡ്വ. വി. ഷാജി ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story