Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പാനൂർ: സി.പി.എം പൊയിലൂർ ലോക്കൽ കമ്മിറ്റിയംഗവും മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറുമായ ഒ.കെ. വാസുവിനെ പൊയിലൂരിൽ ഒരു സംഘം ആർ.എസ്​.എ​സുകാർ വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് പാനൂർ ഏരിയയിലെ 16 ലോക്കലുകളിലെയും ബ്രാഞ്ചുകളിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച്​ പ്രതിഷേധ പരിപാടി നടത്തി. പാനൂർ ഏരിയ തല ഉദ്ഘാടനം പൊയിലൂരിൽ ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു. പൊയിലൂർ ലോക്കൽ സെക്രട്ടറി എ.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം കെ.കെ. പവിത്രൻ, ടി.കെ. നാണു എന്നിവർ സംസാരിച്ചു. കഴിഞ്ഞ 23ന് സെൻട്രൽ പൊയിലൂരിൽ റേഷൻപീടിക-ശ്രീനാരായണമഠം റോഡിലാണ് ഒ.കെ. വാസുവിനുനേരെ മാരകായുധങ്ങളുമായെത്തിയ സംഘം വധശ്രമം നടത്തിയത്.
Show Full Article
TAGS:
Next Story