Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കണ്ണൂർ: സ്വാതന്ത്ര്യദിനാഘോഷത്തി​ൻെറ ഭാഗമായി ഡി.സി.സി ഓഫിസിൽ പ്രസിഡൻറ്​ സതീശൻ പാച്ചേനി പതാക ഉയർത്തി. പള്ളിക്കുന്ന് മണ്ഡലം 114ാം നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തുളിച്ചേരി ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചട്ടപ്പാലത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയായ ഷബീർ കുത്തിപ്പള്ളിയെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കല്ലിക്കോടൻ രാഗേഷ് അധ്യക്ഷത വഹിച്ചു. ചേലോറ മണ്ഡലം 28ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കിലെപീടിക ജങ്​ഷനിൽ എം.പി. ദിവാകര​ൻെറ സ്മരണാർഥം ബസ് ഷെൽട്ടർ സ്ഥാപിച്ചു. എസ്.എസ്.എൽ.സി ഉന്നത വിജയിയെ അനുമോദിച്ചു. ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ എൻ.വി. അമരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story