Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightnew വർഷങ്ങളുടെ...

new വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പയ്യാമ്പലത്ത് വാതകശ്മശാനം

text_fields
bookmark_border
new വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പയ്യാമ്പലത്ത് വാതകശ്മശാനംpayyambalam vathaka smasanam model... പയ്യാമ്പലത്ത്​ സ്​ഥാപിക്കാനുദ്ദേശിക്കുന്ന വാതക ശ്​മശാനത്തി​ൻെറ രൂപരേഖ കണ്ണൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പയ്യാമ്പലത്ത് വാതകശ്മശാനം വരുന്നു. അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയുടെ ആസ്​തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തുന്നത്. നിലവിൽ പരമ്പരാഗത രീതിയിൽ സംസ്കരിക്കുന്ന സ്ഥലത്തി​ൻെറ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കോർപറേഷ​ൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഏകദേശം 15ഒാളം മൃതദേഹങ്ങൾ സംസ്കരിക്കാൻ സാധിക്കുന്ന തരത്തിൽ മൂന്ന് ചേംബറുകളുൾപ്പെടെ വിവിധങ്ങളായ സൗകര്യങ്ങളോടെയാണ് പദ്ധതി ഒരുക്കുന്നത്. ഓഫിസ്, ശൗചാലയങ്ങൾ, അനുശോചന യോഗങ്ങൾ ചേരാനുള്ള സ്​റ്റേജ് അടക്കമുള്ള സൗകര്യങ്ങൾ ഇതിലുൾപ്പെടും. കടൽ തീരത്തിന് സമാന്തരമായി നീണ്ടുകിടക്കുന്ന സ്ഥലത്തി​ൻെറ ഘടന പരമാവധി ഉപയോപ്പെടുത്തി സഞ്ചാരികളെയും ആകർഷിക്കാനുതകുന്ന തരത്തിലുള്ള വാസ്തുശിൽപ ചാതുരിയോടെ നിർമിക്കുന്ന പദ്ധതിയുടെ രൂപരേഖ തയാറാക്കിയത് ആർക്കിടെക്ട് വിനോദ് സിറിയക്കി​ൻെറ നേതൃത്വത്തിലുള്ള കോഴിക്കോട്ടെ സ്പേസ് ആർട്ട് എന്ന സ്ഥാപനമാണ്. പദ്ധതി രൂപകൽപനയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതി സാക്ഷാത്കരിക്കുന്നതോടെ പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മേയര്‍ സി. സീനത്ത് പറഞ്ഞു.
Show Full Article
TAGS:
Next Story