വിമാനത്താവളത്തിലെത്തുന്ന പുതിയ യാത്രക്കാരാണ് കൂടുതലായും അപകടത്തിൽപെടുന്നത് അഞ്ചരക്കണ്ടി: അപകടങ്ങൾ വിട്ടൊഴിയാതെ അഞ്ചരക്കണ്ടി ജങ്ഷൻ. വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ രണ്ട് കാറുകൾക്ക് കേടുപാട് സംഭവിച്ചു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 11.45നാണ് ജങ്ഷനിൽ അപകടം നടന്നത്. തലശ്ശേരി ഭാഗത്തുനിന്ന് വരുകയായിരുന്ന ആൾട്ടോ കാറും കണ്ണൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന റിറ്റ്സ് കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോ കാറിൻെറ ഒരു ഭാഗവും മുൻവശത്തെ ടയറും റിറ്റ്സ് കാറിൻെറ മുൻഭാഗവും പൂർണമായും തകർന്ന നിലയിലാണ്. കണ്ണൂർ അന്താരാഷ്ട വിമാനത്താവള പ്രധാന പാതയിലാണ് അഞ്ചരക്കണ്ടി ജങ്ഷൻ. നാല് റോഡുകളും കൂടിയ റോഡായതിനാലാണ് ഇവിടെ അപകടം പതിവാകുന്നത്. അപകടം വർധിച്ചതിനെ തുടർന്ന് നവംബറിൽ ജങ്ഷനിലെ നാല് റോഡിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് അപകടങ്ങൾ കുറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം അപകടം നടന്നതോടെ റോഡിൽ ഹമ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്. വിമാനത്താവളത്തിലേക്കെത്തുന്ന പുതിയ യാത്രക്കാരാണ് കൂടുതലായും അപകടത്തിൽപെടുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 12:00 AM GMT Updated On
date_range 2020-12-20T05:30:13+05:30ktc lead with photo അപകട വളവായി അഞ്ചരക്കണ്ടി ജങ്ഷൻ; കാറുകൾ കൂട്ടിയിടിച്ച് അപകടം
text_fieldsNext Story