Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക​ണ്ണൂ​ർ മു​സ്​​ലിം...

ക​ണ്ണൂ​ർ മു​സ്​​ലിം ജ​മാ​അ​ത്തിന്‍റെ 'തലചായ്​ക്കാനൊരിടം' പദ്ധതിയിൽ ആറാമത്തെ വീട്​ കൈമാറി

text_fields
bookmark_border
ക​ണ്ണൂ​ർ മു​സ്​​ലിം ജ​മാ​അ​ത്തിന്‍റെ തലചായ്​ക്കാനൊരിടം പദ്ധതിയിൽ ആറാമത്തെ വീട്​ കൈമാറി
cancel
camera_alt

‘ത​ല​ചാ​യ്​​ക്കാ​നൊ​രി​ടം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വീ​ടി​െൻറ താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ച്​ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ സം​സാ​രി​ക്കു​ന്നു

ക​ണ്ണൂ​ർ​സി​റ്റി: ക​ണ്ണൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത്​ കു​വൈ​ത്ത്​ ഫ​ഹീ​ൽ ക​മ്മി​റ്റി ആ​വി​ഷ്​​ക​രി​ച്ച ത​ല​ചാ​യ്​​ക്കാ​നൊ​രി​ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച വീ​ട്​ കൈ​മാ​റി. നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ്വ​ന്ത​മാ​യി വീ​ടു ന​ൽ​കു​ന്ന പ​ദ്ധ​തി​യി​െ​ല ആ​റാ​മ​ത്തെ വീ​ട്​ സി​റ്റി​യി​ലെ വ​ലി​യ കു​ള​ത്തി​ന​ടു​ത്ത്​ നി​ർ​മി​ച്ച വീ​ടി​‍െൻറ താ​ക്കോ​ൽ ദാ​നം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു.

പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ താ​ങ്ങും ത​ണ​ലു​മാ​യി തീ​രു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ മ​ഹ​ത്ത​ര​മാ​െ​ണ​ന്നും സ​മൂ​ഹ​ത്തി​ന്​ എ​വി​ടെ​യും മാ​തൃ​ക​യാ​വേ​ണ്ട​താ​െ​ണ​ന്നും ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.

മു​സ്​​ലിം ജ​മാ​അ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​പി. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്​​ദു​ൽ ക​ബീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മൊ​യ്​​തു, എം.​ടി. ഫ​യാ​സ്, ഹ​സ​ൻ കു​ഞ്ഞി ചാ​ലാ​ട്, ട്ര​ഷ​റ​ർ വി.​വി. മു​നീ​ർ, കോ​ർ​പ​റേ​ഷ​ൻ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​യാ​ദ്​ ത​ങ്ങ​ൾ, കൗ​ൺ​സി​ല​ർ അ​ഷ്​​റ​ഫ്​ ചി​റ്റു​ള്ളി, അ​ഷ​റ​ഫ്​ ബം​ഗാ​ളി മു​ഹ​ല്ല, ടി.​എം. ന​സീ​ർ, പി.​കെ. ഇ​സ്​​മ​ത്ത്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur muslim jamaath
News Summary - kannur muslim jamaath housing project
Next Story