Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right95 ശതമാനം സമ്പർക്കം

95 ശതമാനം സമ്പർക്കം

text_fields
bookmark_border
95 ശതമാനം സമ്പർക്കം370 പേര്‍ക്ക് കോവിഡ്, 454 രോഗമുക്തി വിദേശത്തുനി​ന്നെത്തി നിരീക്ഷണത്തിലായിരുന്ന ആർക്കും രോഗം ബാധിച്ചില്ലകണ്ണൂർ: രോഗബാധ നിരക്കിനേക്കാൾ രോഗമുക്തി കണക്കുകൾ ഉയർന്നത്​ ആശ്വാസമായി.​ ജില്ലയില്‍ ബുധനാഴ്ച 370 പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ 95 ​ശതമാനം പേർക്കും സമ്പർക്കം വഴിയാണ്​ രോഗം ബാധിച്ചതെന്നത്​ ആശങ്കയുയർത്തുന്നു. 354 പേര്‍ക്കാണ്​ സമ്പര്‍ക്കബാധ. രോഗമുക്തി നേടിയത്​ 454 പേരാണ്​. രണ്ടു ദിവസത്തിനിടെ 705 പേരാണ്​ രോഗബാധിതരായത്​. എന്നാൽ, 931 പേർ രോഗമുക്തരായി. ബുധനാഴ്​ച കോവിഡ്​ റിപ്പോർട്ട്​ ചെയ്​തവരിൽ എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. വിദേശത്ത്​ നി​ന്നെത്തി നിരീക്ഷണത്തിലായിരുന്ന ആർക്കും പുതുതായി രോഗം റിപ്പോർട്ട്​ ചെയ്​തില്ല. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റിവ് കേസുകള്‍ 26013 ആയി. ഇതിനകം 20823 പേർക്ക്​ രോഗം ഭേദമായി. 111 പേരാണ്​ കോവിഡ് മൂലം മരിച്ചത്​. ബാക്കി 4521 പേര്‍ ചികിത്സയിലാണ്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20361 പേരാണ്. ഇതില്‍ 19447 പേര്‍ വീടുകളിലും 914 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 222611 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 221913 എണ്ണത്തി​ൻെറ ഫലം വന്നു. 698 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 33, ആന്തൂര്‍ നഗരസഭ 4, ഇരിട്ടി നഗരസഭ 3, കൂത്തുപറമ്പ് നഗരസഭ 10, പാനൂര്‍ നഗരസഭ 2, പയ്യന്നൂര്‍ നഗരസഭ 4, ശ്രീകണ്ഠപുരം നഗരസഭ 3, തലശ്ശേരി നഗരസഭ 12, തളിപ്പറമ്പ് നഗരസഭ 3, മട്ടന്നൂര്‍ നഗരസഭ 1, ആലക്കോട് 5, അഞ്ചരക്കണ്ടി 1, അഴീക്കോട് 22, ചപ്പാരപ്പടവ് 2, ചെമ്പിലോട് 14, ചെങ്ങളായി 3, ചെറുകുന്ന് 1, ചെറുപുഴ 1, ചെറുതാഴം 4, ചിറക്കല്‍ 8, ചൊക്ലി 6, ധര്‍മടം 2, എരമം കുറ്റൂര്‍ 4, എരഞ്ഞോളി 1, ഏരുവേശ്ശി 2, ഏഴോം 4, കടന്നപ്പള്ളി പാണപ്പുഴ 6, കതിരൂര്‍ 2, കല്യാശ്ശേരി 5, കാങ്കോല്‍ ആലപ്പടമ്പ 6, കണ്ണപുരം 2, കരിവെള്ളൂര്‍-പെരളം 2, കൊളച്ചേരി 10, കോളയാട് 3, കൂടാളി 3, കോട്ടയം മലബാര്‍ 5, കുഞ്ഞിമംഗലം 2, കുന്നോത്തുപറമ്പ് 1, കുറുമാത്തൂര്‍ 5, കുറ്റ്യാട്ടൂര്‍ 4, മാടായി 3, മാലൂര്‍ 13, മാങ്ങാട്ടിടം 3, മാട്ടൂല്‍ 6, മയ്യില്‍ 10, മൊകേരി 2, മുണ്ടേരി 9, നടുവില്‍ 1, ന്യൂമാഹി 17, പടിയൂര്‍ 1, പന്ന്യന്നൂര്‍ 6, പാപ്പിനിശ്ശേരി 6, പരിയാരം 5, പാട്യം 2, പായം 1, പയ്യാവൂര്‍ 1, പെരളശ്ശേരി 17, പേരാവൂര്‍ 9, പെരിങ്ങോം വയക്കര 6, പിണറായി 5, രാമന്തളി 5, തൃപ്രങ്ങോട്ടൂര്‍ 2, വളപട്ടണം 2, വേങ്ങാട് 10, കോഴിക്കോട് 1.ഇതരസംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 1, ശ്രീകണ്ഠപുരം നഗരസഭ 1, തലശ്ശേരി നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, ആലക്കോട് 1, കതിരൂര്‍ 1, കുേന്നാത്തുപറമ്പ് 1, വേങ്ങാട് 1.ആരോഗ്യ പ്രവര്‍ത്തകര്‍കണ്ണൂര്‍ കോര്‍പറേഷന്‍ 1, പയ്യന്നൂര്‍ നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, ചെമ്പിലോട് 1, ചെറുകുന്ന് 1, എരമം കുറ്റൂര്‍ 1, എരഞ്ഞോളി 1, നടുവില്‍ 1........................
Show Full Article
TAGS:
Next Story