Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right84 ലക്ഷം രൂപയുടെ...

84 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

text_fields
bookmark_border
കണ്ണൂർ: എം.എല്‍.എമാരുടെ പ്രത്യേക വികസന നിധിയില്‍നിന്ന്​ ജില്ലയില്‍ 83,99,983 രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി. മുഖ്യമന്ത്രി പിണറായി വിജയ​ൻെറ പ്രത്യേക വികസന നിധിയില്‍ നിന്നും 60,99,943 രൂപയുടെ വിവിധ പദ്ധതികള്‍ക്കും മന്ത്രി ഇ.പി. ജയരാജ​ൻെറ വികസന നിധിയില്‍നിന്നും 15 ലക്ഷം രൂപയുടെ റോഡ് വികസനത്തിനും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍നിന്നും എട്ടു ലക്ഷം രൂപയുടെ വിവിധ റോഡ് വികസന പദ്ധതികള്‍ക്കുമാണ് കലക്ടര്‍ ഭരണാനുമതി നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയ​ൻെറ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 19 ലക്ഷം രൂപ വിനിയോഗിച്ച് ധര്‍മടം നിയോജക മണ്ഡലത്തിലെ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെയും ഗവ. ബ്രണ്ണന്‍ കോളജിലെയും ഓഡിറ്റോറിയത്തില്‍ സൗണ്ട് സിസ്​റ്റം സ്ഥാപിക്കുന്നതിന് കലക്ടര്‍ ഭരണാനുമതി നല്‍കി. ഗവ. ബ്രണ്ണന്‍ കോളജ് ധര്‍മടം (2,38,410 രൂപ), പാലയാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (2,35,390), പിണറായി എ.കെ.ജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (2,32,930), വേങ്ങാട് ഇ.കെ നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (2,36,600), ചാല ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ - ഹയര്‍ സെക്കൻഡറി വിഭാഗം (2,37,490), ചാല ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ -ഹൈസ്‌കൂള്‍ വിഭാഗം (2,42,363), മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (2,38,380), പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ (2,38,380) എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയ​ൻെറ പ്രത്യേക വികസന നിധിയില്‍നിന്നും 23 ലക്ഷം വിനിയോഗിച്ച് പാനുണ്ട സബ് സൻെറര്‍ കെട്ടിടനിർമാണ പ്രവൃത്തി നടപ്പാക്കുന്നതിനും കലക്ടര്‍ ഭരണാനുമതി നല്‍കി. മന്ത്രി ഇ.പി. ജയരാജ​ൻെറ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് മട്ടന്നൂര്‍ മണ്ഡലത്തിലെ കോവൂര്‍ കോക്കാല്‍ വയല്‍ വാരച്ചാല്‍ റോഡ് ടാറിങ്​ പ്രവൃത്തി നടത്തുന്നതിന് കലക്ടര്‍ ഭരണാനുമതി നല്‍കി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അഞ്ചുലക്ഷം രൂപ വീതം വിനിയോഗിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ ഡിവിഷന്‍ നമ്പര്‍ 14ൽപെട്ട കെ.പി. മുരളീധരന്‍ കുമ്പായി വയല്‍ റോഡ് - കൊമ്പ്ര കനാല്‍ പാലം റോഡ് ടാറിങ്​, ഇരുപതാം ഡിവിഷനിലെ മഞ്ഞവളപ്പില്‍ റോഡ് ടാറിങ്​, മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കച്ചേരിപ്പറമ്പ് വെള്ളമൊലിപ്പ് ചാല്‍ -മുണ്ടേരി വയല്‍ റോഡ് ടാറിങ്​ എന്നീ പ്രവൃത്തികള്‍ നടപ്പാക്കുന്നതിനും അനുമതിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story