Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right52 വാര്‍ഡുകള്‍കൂടി...

52 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
52 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 52 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം അഞ്ച്​, ഏഴ്​, 14, അയ്യങ്കുന്ന് 10, 11, 16, ചെമ്പിലോട് 10, 16, 17, ചെങ്ങളായി മൂന്ന്​, ചിറക്കല്‍ നാല്​, ധര്‍മടം 14, ഏഴോം അഞ്ച്​, ഇരിക്കൂര്‍ ഒന്ന്​, ഇരിട്ടി നഗരസഭ നാല്​, 22, കടമ്പൂര്‍ 12, കതിരൂര്‍ ഒന്ന്​, കീഴല്ലൂര്‍ എട്ട്​, കണ്ണൂര്‍ കോർപറേഷന്‍ ഏഴ്​, 47, 52, കോളയാട് 11, കുന്നോത്തുപറമ്പ് 17, 20, കുറുമാത്തൂര്‍ 16, കുറ്റിയാട്ടൂര്‍ 16, മാടായി 15, മട്ടന്നൂര്‍ നഗരസഭ 17, 31, മാട്ടൂല്‍ ഒമ്പത്​, മൊകേരി ഒന്ന്​, മുണ്ടേരി നാല്​, മുഴക്കുന്ന് ഏഴ്​, 13, ന്യൂമാഹി 13, പടിയൂര്‍ കല്യാട് നാല്​, പരിയാരം 12, പയ്യന്നൂര്‍ നഗരസഭ 41, പയ്യാവൂര്‍ 15, പെരളശ്ശേരി 17, പാനൂര്‍ നഗരസഭ 18, പിണറായി 18, തലശ്ശേരി നഗരസഭ മൂന്ന്​, 10, 41, 47, തില്ലങ്കേരി ആറ്​, ഏഴ്​, ഉദയഗിരി ഒന്ന്​ എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചൊക്ലി ഏഴ്​, പടിയൂര്‍ കല്യാട് ഒമ്പത്​ എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ ഉള്‍പ്പെട്ടിരുന്ന എരുവേശ്ശി 10, ചെറുപുഴ നാല്​, നടുവില്‍ 11 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story