443 പേര്‍ക്ക് കോവിഡ് മുക്തി: 240 പേര്‍ക്ക് രോഗംകണ്ണൂർ: ജില്ലയിൽ കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വർധിച്ചു. 1158 പേരാണ് മൂന്നുദിവസത്തിനിടെ രേഗമുക്തരായത്. വെള്ളിയാഴ്ച 240 പേര്‍ക്ക് രോഗബാധയും 443 പേര്‍ക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രോഗബാധിതരിൽ 195 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. 35 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും നാലുപേര്‍ വിദേശത്തുനിന്നുമെത്തിയവരും ആറുപേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 28589 ആയി. ഇവരില്‍ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 23,731 ആയി. 130 പേരാണ് കോവിഡ് മൂലം മരിച്ചത്. ബാക്കി 4306 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18,072 പേരാണ്. ഇതില്‍ 17,280 പേര്‍ വീടുകളിലും 792 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 2,52,487 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2,52,015 എണ്ണത്തിൻെറ ഫലം വന്നു. 472 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 13, ആന്തൂര്‍ നഗരസഭ 1, ഇരിട്ടി നഗരസഭ 5, കൂത്തുപറമ്പ് നഗരസഭ 10, പാനൂര്‍ നഗരസഭ 9, പയ്യന്നൂര്‍ നഗരസഭ 4, ശ്രീകണ്ഠപുരം നഗരസഭ 1, തലശ്ശേരി നഗരസഭ 14, തളിപ്പറമ്പ് നഗരസഭ 4, മട്ടന്നൂര്‍ നഗരസഭ 1, അഞ്ചരക്കണ്ടി 1,ആറളം 5, അഴീക്കോട് 6, ചെമ്പിലോട് 3, ചെറുകുന്ന് 1, ചെറുതാഴം 3, ചിറക്കല്‍ 2, ചൊക്ലി 2, ധര്‍മടം 2, എരഞ്ഞോളി 3, ഏഴോം 1, കടമ്പൂര്‍ 6, കടന്നപ്പള്ളി പാണപ്പുഴ 2, കതിരൂര്‍ 1, കല്യാശ്ശേരി 2, കണിച്ചാര്‍ 1, കാങ്കോല്‍ ആലപ്പടമ്പ 2, കോട്ടയം മലബാര്‍ 5, കുഞ്ഞിമംഗലം 6, കുന്നോത്തുപറമ്പ് 4, കുറ്റ്യാട്ടൂര്‍ 3, മാടായി 2, മാലൂര്‍ 1, മയ്യില്‍ 4, മൊകേരി 1, മുഴക്കുന്ന് 2, മുഴപ്പിലങ്ങാട് 1, നടുവില്‍ 2, നാറാത്ത് 2, ന്യൂമാഹി 10, പടിയൂര്‍ 3, പന്ന്യന്നൂര്‍ 2, പാപ്പിനിശ്ശേരി 4, പരിയാരം 3, പാട്യം 1, പായം 4, പെരളശ്ശേരി 6, പേരാവൂര്‍ 6, പിണറായി 7, രാമന്തളി 5, തൃപ്പങ്ങോട്ടൂര്‍ 2, ഉളിക്കല്‍ 1, വേങ്ങാട് 1, പാലക്കാട് 1, കോഴിക്കോട് 1.ഇതരസംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 1, ആന്തൂര്‍ നഗരസഭ 26, പയ്യന്നൂര്‍ നഗരസഭ 3, ആറളം 1, ചെങ്ങളായി 1, ചിറ്റാരിപ്പറമ്പ് 1, കരിവെള്ളൂര്‍-പെരളം 1, കോളയാട് 1.വിദേശംകണ്ണൂര്‍ കോര്‍പറേഷന്‍ 1, പാനൂര്‍ നഗരസഭ 1, കതിരൂര്‍ 1, പേരാവൂര്‍ 1.ആരോഗ്യ പ്രവര്‍ത്തകര്‍കണ്ണൂര്‍ കോര്‍പറേഷന്‍ 1, തളിപ്പറമ്പ് നഗരസഭ 1, കൂടാളി 1, പെരളശ്ശേരി 1, രാമന്തളി 1, കാസർകോട് 1...............
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2020 11:59 PM GMT Updated On
date_range 2020-11-14T05:29:12+05:30443 പേര്‍ക്ക് കോവിഡ് മുക്തി: 240 പേര്‍ക്ക് രോഗം
text_fieldsNext Story