Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right413 പേര്‍ക്കുകൂടി...

413 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 350

text_fields
bookmark_border
413 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി 35020 ആരോഗ്യ പ്രവര്‍ത്തകർക്ക്​​ വൈറസ്​ ബാധകണ്ണൂർ: ജില്ലയിൽ ആരോഗ്യപ്രവർത്തകർക്ക്​ അടക്കം കോവിഡ്​ വ്യാപനം മാറ്റമില്ലാതെ തുടരുന്നു. ജില്ലയില്‍ 413 പേര്‍ക്കാണ്​ ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ 375 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 350 പേർ രോഗമുക്തി നേടിയത്​ ആശ്വാസമായി. കഴിഞ്ഞ ദിവസം 727 പേർക്കാണ്​ രോഗബാധയുണ്ടായത്​. ഉയർന്ന കണക്കുകളിൽനിന്ന്​ രോഗബാധ അൽപം കുറഞ്ഞത്​ ആശ്വാസമായി. തുടർച്ചയായി സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്യുന്നത്​ കണ്ണൂരിലാണ്​. പുതുതായി 20 ആരോഗ്യ പ്രവര്‍ത്തകർക്കാണ്​ വൈറസ്​ ബാധയുണ്ടായത്​. രോഗബാധിതരിൽ അഞ്ചുപേര്‍ വിദേശത്തുനിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 17,080 ആയി. ഇവരില്‍ 350 പേര്‍ ഞായറാഴ്​ച രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10,645 ആയി. 690 പേരാണ്​ രണ്ട്​ ദിവസത്തിനിടെ രോഗമുക്തരായത്​. കോവിഡ് ബാധിച്ച് മരിച്ച 61 പേര്‍ ഉള്‍പ്പെടെ 140 പോസിറ്റിവ് രോഗികള്‍ മരിച്ചു. ബാക്കി 5882 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 4784 പേര്‍ വീടുകളിലും ബാക്കി 1098 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,460 പേരാണ്. ഇതില്‍ 15,357 പേര്‍ വീടുകളിലും 1103 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 1,59,593 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 1,58,910 എണ്ണത്തി​ൻെറ ഫലം വന്നു. 683 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കം കണ്ണൂര്‍ കോര്‍പറേഷന്‍ 31, ആന്തൂര്‍ നഗരസഭ 4, ഇരിട്ടി നഗരസഭ 10, കൂത്തുപറമ്പ് നഗരസഭ 7, പാനൂര്‍ നഗരസഭ 6, പയ്യന്നൂര്‍ നഗരസഭ 8, ശ്രീകണ്ഠപുരം നഗരസഭ 5, തലശ്ശേരി നഗരസഭ 11, തളിപ്പറമ്പ് നഗരസഭ 4, മട്ടന്നൂര്‍ നഗരസഭ 18, ആലക്കോട് 2, അഞ്ചരക്കണ്ടി 4, ആറളം 1, അയ്യങ്കുന്ന് 6, അഴീക്കോട് 1, ചപ്പാരപ്പടവ് 1, ചെമ്പിലോട് 6, ചെങ്ങളായി 1, ചെറുപുഴ 1, ചെറുതാഴം 19, ചിറക്കല്‍ 10, ചിറ്റാരിപ്പറമ്പ് 2, ധര്‍മടം 6, എരമം കുറ്റൂര്‍ 1, എരഞ്ഞോളി 2, എരുവേശ്ശി 1, ഏഴോം 5, ഇരിക്കൂര്‍ 1, കടമ്പൂര്‍ 2, കടന്നപ്പള്ളി പാണപ്പുഴ 9, കതിരൂര്‍ 5, കാങ്കോല്‍ ആലപ്പടമ്പ 2, കണ്ണപുരം 1, കീഴല്ലൂര്‍ 7, കേളകം 1, കൊളച്ചേരി 3, കൂടാളി 3, കോട്ടയം മലബാര്‍ 2, കൊട്ടിയൂര്‍ 1, കുഞ്ഞിമംഗലം 1, കുന്നോത്തുപറമ്പ് 4, കുറുമാത്തൂര്‍ 4, കുറ്റിയാട്ടൂര്‍ 1, മാടായി 10, മലപ്പട്ടം 19, മാലൂര്‍ 3, മാങ്ങാട്ടിടം 7, മാട്ടൂല്‍ 7, മൊകേരി 2, മുണ്ടേരി 3, മുഴക്കുന്ന് 2, മുഴപ്പിലങ്ങാട് 5, നടുവില്‍ 1, നാറാത്ത് 10, ന്യൂമാഹി 7, പടിയൂര്‍ 9, പന്ന്യന്നൂര്‍ 1, പാപ്പിനിശ്ശേരി 11, പരിയാരം 15, പട്ടുവം 4, പായം 9, പയ്യാവൂര്‍ 1, പെരളശ്ശേരി 5, പേരാവൂര്‍ 2, പിണറായി 3, രാമന്തളി 11, തില്ലങ്കേരി 4, തൃപ്പങ്ങോട്ടൂര്‍ 1, വളപട്ടണം 1, വേങ്ങാട് 2. ഇതര സംസ്ഥാനംകണ്ണൂര്‍ കോര്‍പറേഷന്‍ 2, തലശ്ശേരി നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, ചപ്പാരപ്പടവ് 1, ചെങ്ങളായി 1, ചെറുതാഴം 4, പായം 3.വിദേശം ഇരിട്ടി നഗരസഭ 1, മട്ടന്നൂര്‍ നഗരസഭ 1, കരിവെള്ളൂര്‍-പെരളം 1, മാലൂര്‍ 1, പായം 1.ആരോഗ്യ പ്രവര്‍ത്തകര്‍പയ്യന്നൂര്‍ നഗരസഭ 2, തലശ്ശേരി നഗരസഭ 2, തളിപ്പറമ്പ് നഗരസഭ 1, ആലക്കോട് 1, ചെറുകുന്ന് 1, ചെറുതാഴം 1, എരമം കുറ്റൂര്‍ 1, എരഞ്ഞോളി 1, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 2, കതിരൂര്‍ 1, കല്യാശ്ശേരി 1, കണിച്ചാര്‍ 2, കൂടാളി 1, പരിയാരം 1, പായം 1.............
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story