Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right34 വാര്‍ഡുകള്‍കൂടി...

34 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മെൻറ് സോണില്‍

text_fields
bookmark_border
34 വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ് സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആറളം (ഒന്ന്​, 11, 17), പായം (എട്ട്​), അഴിക്കോട് (മൂന്ന്​, 13), ചെറുകുന്ന് (ഒമ്പത്​), കോട്ടയം മലബാര്‍ (10), പെരളശ്ശേരി (ഒമ്പത്​), വേങ്ങാട് (ആറ്​, 19), പാപ്പിനിശ്ശേരി (ഒമ്പത്​), ചെങ്ങളായി (ആറ്), കുന്നോത്തുപറമ്പ്​ (19), നാറാത്ത് (13), അയ്യന്‍കുന്ന് (രണ്ട്​), പാനൂര്‍ (21, 27), തൃപ്പങ്ങോട്ടൂര്‍ (ഒന്ന്​), പിണറായി (ആറ്), പന്ന്യന്നൂര്‍ (ആറ്​), ചിറ്റാരിപറമ്പ്​ (എട്ട്​), ചൊക്ലി (ഒമ്പത്​), കണ്ണൂര്‍ കോര്‍പറേഷന്‍ (42), വളപട്ടണം (മൂന്ന്​), ഇരിക്കൂര്‍ (ഒമ്പത്​), മുഴക്കുന്ന് (15), മാങ്ങാട്ടിടം (ഒന്ന്​) എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കുന്നോത്തുപറമ്പ്​ (20), എരമം കുറ്റൂര്‍ (11), കരിവെള്ളൂര്‍ പെരളം (ആറ്​), മാട്ടൂല്‍ (മൂന്ന്​), പെരിങ്ങോം വയക്കര (ഒന്ന്​), പയ്യന്നൂര്‍ (26) എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കും.
Show Full Article
TAGS:
Next Story