Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right315 പേര്‍ക്കുകൂടി...

315 പേര്‍ക്കുകൂടി കോവിഡ്; 182 രോഗമുക്തി

text_fields
bookmark_border
കണ്ണൂര്‍ കോര്‍പറേഷൻ, കൂത്തുപറമ്പ് നഗരസഭ, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിൽ സമ്പർക്കബാധ ഉയർന്ന നിലയിൽ കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ച 315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 294 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്ത് നിന്നെത്തിയതും എട്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. കണ്ണൂര്‍ കോര്‍പറേഷന്‍, കൂത്തുപറമ്പ് നഗരസഭ, തലശ്ശേരി നഗരസഭ എന്നിവിടങ്ങളിൽ സമ്പർക്ക കേസുകൾ ഉയർന്ന നിലയിലാണ്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 32167 ആയി. ഇവരില്‍ 182 പേര്‍ ശനിയാഴ്ച രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28676 ആയി. 153 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2785 പേര്‍ ചികിത്സയിലാണ്. കോവിഡ​ുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16838 പേരാണ്. ഇതില്‍ 16265 പേര്‍ വീടുകളിലും 573 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 295341 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 294849 എണ്ണത്തി​ൻെറ ഫലം വന്നു. 492 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story