Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right302 പേര്‍ക്കു കൂടി...

302 പേര്‍ക്കു കൂടി കോവിഡ്

text_fields
bookmark_border
282 സമ്പര്‍ക്കം കണ്ണൂർ: ജില്ലയിൽ കോവിഡ്​ കേസുകൾ വർധിക്കുന്നു. 23 ദിവസത്തിനു ​ശേഷം ​രോഗികളുടെ എണ്ണം 300 കടന്നു. 1835 പേരാണ്​ ഒരാഴ്​ചക്കിടെ രോഗബാധിതരായത്​. ചൊവ്വാഴ്ച 302 പേര്‍ക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ 282 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. ഏഴുപേർ ഇതരസംസ്ഥാനത്തുനിന്നെത്തിയവരും നാലുപേർ വിദേശങ്ങളിൽനിന്നെത്തിയവരും ഒമ്പതുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 307 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 37,725 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 34,001 ആണ്​. 187 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 3013 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18,007 പേരാണ്. ഇതില്‍ 17,438 പേര്‍ വീടുകളിലും 569 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 3,63,665 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 3,63,253 എണ്ണത്തി​ൻെറ ഫലം വന്നു. 412 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story