Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right230 എണ്ണം നിരസിച്ചു;...

230 എണ്ണം നിരസിച്ചു; ഇനി 10099 പത്രികകള്‍

text_fields
bookmark_border
230 എണ്ണം നിരസിച്ചു; ഇനി 10099 പത്രികകള്‍കണ്ണൂർ: ജില്ലയില്‍ 230 പത്രികകള്‍ സൂക്ഷ്മ പരിശോധനക്ക്​ ശേഷം തള്ളി. ഇതോടെ നിലവിലുള്ള പത്രികകളുടെ എണ്ണം 10099 ആയി. ജില്ല പഞ്ചായത്തില്‍ ലഭിച്ച 122 പത്രികകളും സ്വീകരിച്ചു. കോര്‍പറേഷനില്‍ ലഭിച്ച 442 പത്രികകളില്‍ ഒരെണ്ണം നിരസിച്ചു. നഗരസഭകളില്‍ ആകെ ലഭിച്ച 1902 പത്രികകളില്‍ 50 എണ്ണം നിരസിച്ചു. 1852 പത്രികകളാണ് നിലവിലുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ ആകെ ലഭിച്ച 846 പത്രികകളില്‍ 29 എണ്ണം നിരസിക്കുകയും 817 പത്രികകള്‍ സ്വീകരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തുകളിലായി ആകെ ലഭിച്ച 7017 നാമനിര്‍ദേശ പത്രികകളില്‍ 6867 എണ്ണം സ്വീകരിക്കുകയും 150 എണ്ണം നിരസിക്കുകയും ചെയ്തു. അഞ്ച് പത്രികകള്‍ ആക്ഷേപത്തെ തുടര്‍ന്ന് മാറ്റി​െവച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story