Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 11:59 PM GMT Updated On
date_range 26 Nov 2020 11:59 PM GMT226 പേര്‍ക്കു കൂടി കോവിഡ്
text_fieldsbookmark_border
211 പേര്‍ക്ക് സമ്പര്‍ക്കബാധ കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. 211 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചുപേര്‍ ഇതരസംസ്ഥാനങ്ങളില്നിന്നെത്തിയവരും നാലുപേർ വിദേശത്തുനിന്നെത്തിയവരും ആറുപേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 31,721ആയി. ഇവരില്‍ 145 പേര് വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 28,356 ആയി. 150 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 2753 പേര് ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 2233 പേര് വീടുകളിലും ബാക്കി 543 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16,967 പേരാണ്. ഇതില്‍ 16,374 പേര് വീടുകളിലും 593 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2,90,367 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 2,89,970 എണ്ണത്തിൻെറ ഫലം വന്നു. 397 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്. കണ്ടെയ്ന്‍മൻെറ് സോണുകള്‍ കണ്ണൂർ: ജില്ലയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിലെ വാഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോണുകളാക്കി പ്രഖ്യാപിച്ചു. ആലക്കോട് 21, ആറളം 12, ചപ്പാരപ്പടവ് 9, ചെമ്പിലോട് 2, ചെറുപുഴ 4,6, ചിറക്കല്‍ 1,8,9,15, ധര്‍മടം 8, കതിരൂര്‍ 14, കാങ്കോല്‍ ആലപ്പടമ്പ് 11, കണ്ണൂര്‍ കോര്പറേഷന് 8, കൊളച്ചേരി 5, കൂടാളി 11, കൊട്ടിയൂര്‍ 13, കുറ്റ്യാട്ടൂര്‍ 3, മാലൂര്‍ 4, മാട്ടൂല്‍ 17, നടുവില്‍ 2,19, പാനൂര്‍ നഗരസഭ 7,39, പരിയാരം 17, പാട്യം 17, പയ്യന്നൂര്‍ നഗരസഭ 13, പെരിങ്ങോം വയക്കര 10, പിണറായി 6,17, ശ്രീകണ്ഠപുരം നഗരസഭ 8,17, തളിപ്പറമ്പ് നഗരസഭ 5,27, തൃപ്രങ്ങോട്ടൂര്‍ 14, വേങ്ങാട് 8 എന്നിവയാണ് കണ്ടെയ്ൻമൻെറ് സോണുകളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story