Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right219 പേര്‍ക്ക് കോവിഡ്;...

219 പേര്‍ക്ക് കോവിഡ്; 199 പേര്‍ക്ക് സമ്പര്‍ക്കം

text_fields
bookmark_border
കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച 219 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 199 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും എട്ടു പേര്‍ വിദേശത്തുനിന്ന് എത്തിയതും ആറുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 41,001 ആയി. ഇവരില്‍ 261 പേര്‍ ബുധനാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 37,471 ആയി. 210 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2862 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 2591 പേര്‍ വീടുകളിലും ബാക്കി 266 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12,591 പേരാണ്. ഇതില്‍ 12,168 പേര്‍ വീടുകളിലും 423 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 4,03,911 സാമ്പ്​ളുകള്‍ പരിശോധനക്കയച്ചതില്‍ 4,03,606 എണ്ണത്തി​ൻെറ ഫലം വന്നു. 305 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story