Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right20 വാര്‍ഡുകള്‍ കൂടി...

20 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മെൻറ് സോണിൽ

text_fields
bookmark_border
20 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ് സോണിൽ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 20 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി കലക്​ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മുണ്ടേരി - 4, കോട്ടയം മലബാര്‍ -1, മാലൂര്‍ -5,15, വേങ്ങാട് -10,12,14, കൊളച്ചേരി -13, പാപ്പിനിശ്ശേരി -20, ആലക്കോട് -21, മുഴക്കുന്ന് -13, പാട്യം -17, മാട്ടൂല്‍ -10, മയ്യില്‍ -4, രാമന്തളി -6, പയ്യന്നൂര്‍ നഗരസഭ -16, മട്ടന്നൂര്‍ നഗരസഭ -17 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കൂടാളി -18, എരമം കുറ്റൂര്‍ -13, പയ്യാവൂര്‍ -11 വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ സോണുകളാക്കും. നേരത്തേ കണ്ടെയ്​ൻമൻെറ്​​ സോണിൽ ഉൾപ്പെട്ടിരുന്ന ഇരിട്ടി നഗരസഭ -18, തലശ്ശേരി നഗരസഭ -35, ചെറുകുന്ന് -1, കല്യാശ്ശേരി -16, പെരിങ്ങോം വയക്കര -1,16, ശ്രീകണ്ഠപുരം നഗരസഭ -14, ആലക്കോട് -10, 12, മട്ടന്നൂര്‍ നഗരസഭ -10, ധര്‍മടം -4 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story