Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right154 പേര്‍ക്ക് കൂടി...

154 പേര്‍ക്ക് കൂടി കോവിഡ്; 137 പേര്‍ക്ക് സമ്പര്‍ക്കം

text_fields
bookmark_border
കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 137 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ആറ് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് പോസിറ്റീവ് കേസുകള്‍ 34224 ആയി. ഇവരില്‍ 234 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 30991 ആയി. 163 പേര്‍ കോവിഡ് മൂലം മരിച്ചു. ബാക്കി 2708 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21216 പേരാണ്. ഇതില്‍ 20735 പേര്‍ വീടുകളിലും 481 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 318984 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 318756 എണ്ണത്തി​ൻെറ ഫലം വന്നു. 228 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. കണ്ടെയ്ൻമൻെറ്​ സോണുകൾ കണ്ണൂർ: പുതുതായി കോവിഡ്​ സ്ഥിരീകരിച്ച കൂടുതൽ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളാക്കി ജില്ല കലക്​ടർ പ്രഖ്യാപിച്ചു. ആന്തൂര്‍ നഗരസഭ 2,13,17, ആറളം 13, ചിറക്കല്‍ 15, ചിറ്റാരിപറമ്പ്​ 5, ചൊക്ലി 1, ധര്‍മ്മടം 11,17, ഇരിട്ടി നഗരസഭ 1, കാങ്കോല്‍ ആലപ്പടമ്പ 5, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 49, കേളകം 3, കോളയാട് 14, കുന്നോത്തുപറമ്പ് 1, കൂത്തുപറമ്പ് നഗരസഭ 4,25, കുറ്റ്യാട്ടൂര്‍ 12, മാലൂര്‍ 15, മുഴക്കുന്ന് 7, ന്യൂമാഹി 10, പന്ന്യന്നൂര്‍ 10, പാനൂര്‍ നഗരസഭ 12, പായം 13, പിണറായി 8,16, തളിപ്പറമ്പ് നഗരസഭ 17, തലശ്ശേരി നഗരസഭ 33,47, തില്ലങ്കേരി 8,9, തൃപ്പങ്ങോട്ടൂര്‍ 16, വേങ്ങാട് 3,10,16,18 എന്നിവയാണ്​ കണ്ടെയ്​ൻമൻെറ്​ സോണുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story