Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right144 കോവിഡ്​; 201...

144 കോവിഡ്​; 201 രോഗമുക്തി

text_fields
bookmark_border
കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച 144 പേര്‍ക്ക്​​ കോവിഡ് സ്ഥിരീകരിച്ചു​. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ടുപേർ വിദേശത്ത് നിന്നെത്തിയവരും നാലുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. 201 പേർ രോഗമുക്തി നേടി. ഒരാഴ്​ചക്കിടെ 2698 പേരാണ്​ രോഗമുക്തി നേടിയത്​. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത കോവിഡ് കേസുകള്‍ 30989 ആയി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 27582 ആയി. 145 പേര്‍ കോവിഡ് മൂലം മരിച്ചു. 2917 പേര്‍ ചികിത്സയിലാണ്. 2337 പേര്‍ വീടുകളിലും 551 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ്​ കഴിയുന്നത്. നിരീക്ഷണത്തിലുള്ളത് 16707 പേരാണ്. 16067 പേര്‍ വീടുകളിലും 640 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 281282 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 280953 എണ്ണത്തി​ൻെറ ഫലം വന്നു. 329 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story