176 രോഗമുക്തി കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം. ഒമ്പത് പേർ വിദേശങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര് ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പോസിറ്റിവ് കേസുകള്‍ 35727 ആയി. ഇവരില്‍ 176 പേര് തിങ്കളാഴ്ച രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 32250 ആയി. 179 പേര് കോവിഡ് മൂലം മരിച്ചു. 2951 പേര് ചികിത്സയിലാണ്. നിലവിലുള്ള കോവിഡ് പോസിറ്റിവ് കേസുകളില്‍ 2502 പേര് വീടുകളിലും ബാക്കി 483 പേര് വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 22349 പേരാണ്. ഇതില്‍ 21825 പേര് വീടുകളിലും 524 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്. ഇതുവരെ 340420 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 340119 എണ്ണത്തിൻെറ ഫലം വന്നു. 301 എണ്ണത്തിൻെറ ഫലം ലഭിക്കാനുണ്ട്. ------------------------------------------------ കണ്ടെയ്ന്‍മൻെറ് സോണുകള്‍ കണ്ണൂർ: പുതുതായി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയ്ൻമൻെറ് സോണുകളാക്കി ജില്ല കലക്ടർ പ്രഖ്യാപിച്ചു. ആലക്കോട് 18, അഞ്ചരക്കണ്ടി ഏഴ്,എട്ട്,15, ആന്തൂര്‍ നഗരസഭ നാല്,12, അയ്യന്‍കുന്ന് മൂന്ന്, ചെമ്പിലോട് ആറ്, ചെങ്ങളായി എട്ട്,10, ചെറുകുന്ന് 10, ചെറുപുഴ ഏഴ്, ഒമ്പത്,15, ചെറുതാഴം അഞ്ച്,17, ചിറക്കല്‍ ആറ്, ചിറ്റാരിപ്പറമ്പ് എട്ട്, എരമം കുറ്റൂര്‍ മൂന്ന്, ഒമ്പത്,10, എരഞ്ഞോളി 10, ഏഴോം മൂന്ന്, ഇരിട്ടി നഗരസഭ 24, കടമ്പൂര് അഞ്ച്, കടന്നപ്പള്ളി പാണപ്പുഴ എട്ട്, കതിരൂര്‍ 14, കല്യാശ്ശേരി 13, കണ്ണൂര്‍ കോര്പറേഷന് 40, 48, 51, കേളകം അഞ്ച്,10, കൊളച്ചേരി നാല്, കോളയാട് 13, കോട്ടയം മലബാര്‍ രണ്ട്, മൂന്ന്, കൊട്ടിയൂര്‍ മൂന്ന്,12, കുന്നോത്തുപറമ്പ് ഏഴ്,16,17, കുറ്റ്യാട്ടൂര്‍ 15, മാടായി മൂന്ന്, മാലൂര്‍ രണ്ട്, ഏഴ്, എട്ട്,13, മട്ടന്നൂര്‍ നഗരസഭ ഒമ്പത്,13, മാട്ടൂല്‍ 14, മുഴക്കുന്ന് അഞ്ച്, പാനൂര്‍ നഗരസഭ ആറ്, പാപ്പിനിശ്ശേരി അഞ്ച്, പരിയാരം 15, പാട്യം ആറ്, പയ്യന്നൂര്‍ നഗരസഭ 20, പെരിങ്ങോം വയക്കര അഞ്ച്, പിണറായി ഏഴ്,18, രാമന്തളി നാല്, ആറ്, ഏഴ്,10, തലശ്ശേരി നഗരസഭ അഞ്ച്, ഏഴ്, 31, തില്ലങ്കേരി ഏഴ്, വേങ്ങാട് ഏഴ് എന്നിവയാണ് പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2020 12:00 AM GMT Updated On
date_range 2020-12-15T05:30:04+05:30136 പേര്‍ക്കുകൂടി കോവിഡ്
text_fieldsNext Story