Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമ്പൂര്‍ണ ലോക്​ഡൗണ്‍; ...

സമ്പൂര്‍ണ ലോക്​ഡൗണ്‍; പൊലീസ്​ ​'ബ്രേക്കി'ട്ടത്​ 97 വാഹനങ്ങള്‍ക്ക്​

text_fields
bookmark_border
കണ്ണൂര്‍: ജില്ലയില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ ദിവസമായ ശനി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയില്‍ അനധികൃതമായി നിരത്തിലിറങ്ങിയ 97 വാഹനങ്ങള്‍ പൊലീസ് പിടികൂടി. പകർച്ചവ്യാധി നിരോധന നിയമപ്രകാരം 124 കേസുകള്‍ വിവിധ സ​്​റ്റേഷനുകളിലായി രജിസ്​റ്റര്‍ ചെയ്​തു. സാമൂഹിക അകലം പാലിക്കാത്തതിന് 15 പേര്‍ക്കെതിരെ കേസെടുത്തു. 79 പേരിൽ നിന്ന്​ പിഴ ഈടാക്കുകയും 56 പേര്‍ക്ക് നോട്ടീസ് നൽകുകയും ചെയ്​തു. കൃത്യമായി മാസ്ക് ധരിക്കാത്തതിന് 31 പേര്‍ക്കെതിരെ കേസെട​ുത്തു. 224 പേര്‍ക്കെതിരെ പിഴ ചുമത്തിയും 97 പേര്‍ക്ക് നോട്ടീസ് നൽകുകയും ചെയ്തു. പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ വിഭാഗം എന്നിവ സംയുക്തമായി 3914 കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും വീടുകൾ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story