Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 2020-09-04T05:29:07+05:30പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കാൻ 70 ലക്ഷത്തിെൻറ പദ്ധതി
text_fieldsപുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കാൻ 70 ലക്ഷത്തിൻെറ പദ്ധതി എം.എൽ.എ ഫണ്ടിൽനിന്ന് 40 ലക്ഷവും ആർദ്രം പദ്ധതിയിൽ നിന്ന് 15 ലക്ഷവും ചെറുകുന്ന് പഞ്ചായത്തിൻെറ 15 ലക്ഷവുമാണ് പദ്ധതിക്കായി ചെലവഴിക്കുന്നത് പഴയങ്ങാടി: ചെറുകുന്ന് പഞ്ചായത്തിലെ പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന് 70 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം ആശുപത്രി സന്ദർശിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപയും സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ നിന്ന് 15 ലക്ഷവും ചെറുകുന്ന് ഗ്രാമപഞ്ചായത്തിൻെറ 15 ലക്ഷവും ഉൾെപ്പടെ 70 ലക്ഷം രൂപയാണ് വികസന പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രവർത്തനങ്ങൾ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. മൂന്ന് ഡോക്ടർമാരുടെ സേവനത്തോടൊപ്പം ഫാർമസി, ലാബ്, കൺസൽട്ടേഷൻ റൂമുകൾ, ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തുന്നവർക്ക് കാത്തിരിപ്പ് കേന്ദ്രം, പ്രീ ചെക്കപ് ഏരിയ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഒബ്സർവേഷൻ റൂമുകൾ, ഫിറ്റ്നസ് സൻെറർ, കുത്തിവെപ്പ് കേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, പൂന്തോട്ടം, ദന്ത ചികിത്സ കേന്ദ്രം, ജീവിതശൈലീ രോഗ ക്ലിനിക്, യോഗ ഹാൾ, വായന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരുക്കും. നിലവിൽ ആശുപത്രിയുടെ ഒ.പി സമയം ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാക്കിയിട്ടുണ്ട്. അടുത്ത മാസം ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കും. ഇതോടെ മണ്ഡലത്തിലെ ഒമ്പതാമത്തെ കുടുംബാരോഗ്യ കേന്ദ്രമായി പുന്നച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രം മാറും. എം.എൽ.എയോടൊപ്പം ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹസൻകുഞ്ഞി മാസ്റ്റർ, ആരോഗ്യ വിഭാഗം ജില്ല പോഗ്രാം ഓഫിസർ ഡോ. അനിൽ കുമാർ, മെഡിക്കൽ ഓഫിസർ ഡോ. അമൂല്യ, എൻ.എച്ച്.എം എൻജിനീയർ ഡെന്നീസ്, കെ. മോഹനൻ എന്നിവരും ഉണ്ടായിരുന്നു.
Next Story