Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ഞൂറും കടന്ന്​...

അഞ്ഞൂറും കടന്ന്​ കോവിഡ്​ 519 പേര്‍ക്കുകൂടി രോഗബാധ; 90 ശതമാനം സമ്പർക്കം

text_fields
bookmark_border
കണ്ണൂർ: ജില്ലയിലും കോവിഡ് കേസുകൾ വർധിക്കുന്നു. 519 പേര്‍ക്കാണ്​ ബുധനാഴ്​ച വൈറസ്​ സ്ഥിരീകരിച്ചത്​. 465 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം. തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത്​ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക്​ രോഗമുണ്ടായത്​ ജില്ലയിലാണെന്നത്​ ആശങ്ക ഇരട്ടിയാക്കുന്നു​. 32 ആരോഗ്യ പ്രവർത്തകരാണ്​ ബുധനാഴ്​ച കോവിഡ്​ ബാധിതരായത്​. രണ്ടുദിവസത്തിനിടെ 64 ആരോഗ്യ പ്രവർത്തകർക്ക്​​ രോഗം ബാധിച്ചു​. രോഗബാധിതരിൽ ഒരാള്‍ വിദേശത്തുനിന്നും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 11483 ആയി. 185 പേര്‍ ബുധനാഴ്​ച രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6747 ആയി. കോവിഡ് ബാധിച്ച് മരിച്ച 47 പേര്‍ ഉള്‍പ്പെടെ 98 പോസിറ്റിവ് രോഗികള്‍ മരിച്ചു. 4119 പേര്‍ ചികിത്സയിലാണ്. സമ്പർക്ക കേസുകൾ മാറ്റമില്ലാതെ തുടരുന്ന കണ്ണൂർ കോർപറേഷനിൽ 67 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ചിറക്കൽ, ചെമ്പിലോട്​, പയ്യന്നൂർ, തലശ്ശേരി, മട്ടന്നൂർ, വേങ്ങാട്​ എന്നിവിടങ്ങളിലും ഉയർന്ന കണക്കുകളാണ്​. നിലവി​െല പോസിറ്റിവ് കേസുകളില്‍ 3038 പേര്‍ വീടുകളിലും ബാക്കി 1081 പേര്‍ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമാണ്. നിരീക്ഷണത്തിലുള്ളത് 15672 പേരാണ്. 14501പേര്‍ വീടുകളിലും 1171 പേര്‍ ആശുപത്രികളിലും. ഇതുവരെ 129458 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 128951 എണ്ണത്തി​ൻെറ ഫലം വന്നു. 507 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. സമ്പര്‍ക്കം കണ്ണൂര്‍ കോര്‍പറേഷന്‍ 67, നഗരസഭകൾ: ആന്തൂര്‍ 2, ഇരിട്ടി 4, കൂത്തുപറമ്പ് 2, പാനൂര്‍ 4, പയ്യന്നൂര്‍ 21, ശ്രീകണ്ഠപുരം 1, തലശ്ശേരി 17, തളിപ്പറമ്പ് 4, മട്ടന്നൂര്‍ 29. പഞ്ചായത്തുകൾ: ആലക്കോട് 1, അഞ്ചരക്കണ്ടി 9, ആറളം 1, അയ്യന്‍കുന്ന് 1, അഴീക്കോട് 12, ചപ്പാരപ്പടവ് 1, ചെമ്പിലോട് 23, ചെങ്ങളായി 4, ചെറുകുന്ന് 1, ചെറുതാഴം 4, ചിറക്കല്‍ 42, ധര്‍മടം 2, എരമംകുറ്റൂര്‍ 5, എരഞ്ഞോളി 2, ഏഴോം 5, ഇരിക്കൂര്‍ 2, കടമ്പൂര്‍ 3, കതിരൂര്‍ 4, കല്യാശ്ശേരി 1, കാങ്കോല്‍ ആലപ്പടമ്പ 1, കരിവെള്ളൂര്‍-പെരളം 3, കീഴല്ലൂര്‍ 4, കൊളച്ചേരി 4, കോളയാട് 2, കൂടാളി 10, കോട്ടയം 4, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 3, കുറുമാത്തൂര്‍ 7, കുറ്റ്യാട്ടൂര്‍ 2, മാടായി 14, മാലൂര്‍ 8, മാങ്ങാട്ടിടം 1, മാട്ടൂല്‍ 11, മുണ്ടേരി 4, മുഴക്കുന്ന് 10, മുഴപ്പിലങ്ങാട് 3, നടുവില്‍ 3, നാറാത്ത് 2, ന്യൂമാഹി 1, പടിയൂര്‍ 3, പന്ന്യന്നൂര്‍ 4, പാപ്പിനിശ്ശേരി 5, പരിയാരം 9, പാട്യം 6, പട്ടുവം 4, പായം 1, പെരളശ്ശേരി 6, പേരാവൂര്‍ 8, പിണറായി 13, രാമന്തളി 1, തില്ലങ്കേരി 4, വളപട്ടണം 8, വേങ്ങാട് 19, ഹൈദരാബാദ് 1. ഇതര സംസ്ഥാനം: കണ്ണൂര്‍ കോര്‍പറേഷന്‍ 3, ആന്തൂര്‍ 1, പയ്യന്നൂര്‍ 1, തലശ്ശേരി 1, മട്ടന്നൂര്‍ 1, അയ്യന്‍കുന്ന് 1, അഴീക്കോട് 1, കടമ്പൂര്‍ 1, കീഴല്ലൂര്‍ 1, കോളയാട് 1, കുന്നോത്തുപറമ്പ് 1, കുറ്റ്യാട്ടൂര്‍ 2, മയ്യില്‍ 1, പേരാവൂര്‍ 1, പിണറായി 1, തൃപ്രങ്ങോട്ടൂര്‍ 1, ഒഡിഷ 2. വിദേശം: തില്ലങ്കേരി 1 ആരോഗ്യ പ്രവര്‍ത്തകര്‍: കണ്ണൂര്‍ 5, ആന്തൂര്‍ 3, പാനൂര്‍ 4, ശ്രീകണ്ഠപുരം 1, തലശ്ശേരി 2, തളിപ്പറമ്പ് 1 ചപ്പാരപ്പടവ് 2, ചെമ്പിലോട് 1, ചെങ്ങളായി 1, എരഞ്ഞോളി 1, ഏഴോം 1, കീഴല്ലൂര്‍ 1, കൂടാളി 1, കൊട്ടിയൂര്‍ 1, കുഞ്ഞിമംഗലം 1, കുറ്റ്യാട്ടൂര്‍ 1, മുണ്ടേരി 1, പരിയാരം 1, പിണറായി 3.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story