Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആറളത്ത് 50ഓളം പേരുടെ...

ആറളത്ത് 50ഓളം പേരുടെ തിരിച്ചറിയൽ രേഖകൾ തട്ടിയെടുത്തതായി പരാതി

text_fields
bookmark_border
പേരാവൂർ: ആറളം വീർപ്പാട് കോളനിയിലെയും ആറളം ഫാമിലെയും 50ഓളം പേരുടെ തിരിച്ചറിയൽ രേഖകൾ തട്ടിയെടുത്തതായി പരാതി. പ്രദേശത്തെ ആദിവാസി കുടുംബങ്ങളിൽപെട്ടവരുടെ ആധാർ, തെരഞ്ഞെടുപ്പ്​ തിരിച്ചറിയൽ കാർഡുകൾ എന്നിവയാണ് തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് ജില്ല കലക്ടർ, എസ്.പി, ആറളം പൊലീസ് എന്നിവർക്ക് കോൺഗ്രസ് പരാതി നൽകി. ഒമ്പത്​​,10 വാർഡുകളിലെ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകളാണ് വാങ്ങിക്കൊണ്ടുപോയത്. വെള്ളിയാഴ്ച അനൂപ് എന്നയാളുടെ നേതൃത്വത്തിൽ എത്തിയ അഞ്ചുപേർ അടങ്ങുന്ന സംഘമാണ് വോട്ട് ചെയ്യണമെങ്കിൽ തിരിച്ചറിയൽ കാർഡിൽ സീൽ പതിപ്പിക്കണമെന്നു പറഞ്ഞ് വാങ്ങിക്കൊണ്ടുപോയതത്രെ. പുരുഷന്മാരെല്ലാം ജോലിക്കു പോയ സമയത്ത് കോളനിയിലുണ്ടായിരുന്ന സ്ത്രീകളെ ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
TAGS:
Next Story