Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​ഥാനാർഥികളിൽ 40...

സ്​ഥാനാർഥികളിൽ 40 ശതമാനം യുവ പ്രാതിനിധ്യം വേണമെന്ന്​ യൂത്ത്​ കോൺഗ്രസ്

text_fields
bookmark_border
​ കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യുവനിരക്ക്​ 40​ ശതമാനം പ്രാതിനിധ്യം അനുവദിക്കണമെന്ന്​ യൂത്ത്​ കോൺഗ്രസ​്​. സംസ്​ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.സി.സി നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ്​ ഇക്കാര്യം ആവശ്യ​പ്പെട്ടത്. ഗ്രാമപഞ്ചായത്ത്​ മുതൽ ജില്ല പഞ്ചായത്ത്​ വരെയും കോർപറേഷൻ, നഗരസഭകൾ എന്നിവിടങ്ങളിലും സ്​ഥാനാർഥികളിൽ ഉൾപ്പെടുത്തേണ്ട യുവനിരയുടെ ലിസ്​റ്റും യൂത്ത്​ കോൺഗ്രസ്​ നേതാക്കൾ ജില്ല കോൺഗ്രസ്​ നേതൃത്വത്തിന്​ നൽകിയിട്ടുണ്ട്​. ഷാഫി പറമ്പിലിനു പുറമെ യൂത്ത്​ കോൺഗ്രസിനെ പ്രതിനിധാനം ചെയ്​ത്​​ റിജിൻ മാക്കുറ്റി, ജില്ല പ്രസിഡൻറ്​ സുദീപ്​ ജയിംസ്​ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു. കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകരൻ എം.പി, ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ്​ എന്നിവരുമായാണ്​ ചർച്ച നടത്തിയത്​. ഡി.സി.സി നേതൃത്വം അനുകൂല നിലപാടെടുക്കുമെന്നാണ്​ കരുതുന്നതെന്ന്​ റജിൽ മാക്കുറ്റി പറഞ്ഞു. ജില്ലയിൽ താഴെത്തട്ട്​ മുതൽ എൽ.ഡി.എഫ്​ പ്രത്യേകിച്ച്​ സി.പി.എം ഭൂരിഭാഗവും പുതുമുഖങ്ങളായ യുവനിരയെയാണ്​ രംഗത്തിറങ്ങിയിട്ടുള്ളത്​. ഇതിന്​ സമാനമായ സ്​ഥാനാർഥികളെ യു.ഡി.എഫും രംഗത്തിറക്കണമെന്ന നിലപാടാണ്​ ജില്ലയിൽ യൂത്ത്​ കോൺഗ്രസിനുള്ളത്​. അതി​ൻെറ ഭാഗമായാണ്​ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്​ച നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story