Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാവോവാദി ഭീഷണി; 34...

മാവോവാദി ഭീഷണി; 34 ബൂത്തുകളിൽ കനത്തസുരക്ഷ

text_fields
bookmark_border
തണ്ടര്‍ബോള്‍ട്ട് സേനയുടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും പേരാവൂർ: മലയോരത്തെ മാവോവാദി ഭീഷണിയുള്ള ബൂത്തുകളിൽ തെരഞ്ഞെടുപ്പ് ദിനത്തിൽ കനത്തസുരക്ഷയൊരുക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കുന്ന മലയോരത്തെ 34 ഇടങ്ങളില്‍ മാവോവാദി ഭീഷണിയുള്ള ബൂത്തുകളുള്ളതായാണ്​ കണ്ടെത്തല്‍. ഈ ബൂത്തുകള്‍ക്ക് സാധാരണ സുരക്ഷക്ക് പുറമെ, സായുധ തണ്ടര്‍ബോള്‍ട്ട് സേനയുടെ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തും. ഇരിട്ടി പൊലീസ് സബ്ഡിവിഷനു കീഴില്‍ പേരാവൂര്‍ നാല്​, കേളകം 10, ഇരിട്ടി നാല്​, ഉളിക്കല്‍ രണ്ട്​, ആറളം നാല്​, കരിക്കോട്ടക്കരി 10 എന്നിങ്ങനെയാണ് മാവോവാദി ഭീഷണി നേരിടുന്ന ബൂത്തുകള്‍. കഴിഞ്ഞകാലങ്ങളില്‍ കേളകം, ആറളം, പേരാവൂർ പൊലീസ് സ്​റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ മാവോവാദി​ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്​ത സാഹചര്യത്തിലാണ് കനത്തസുരക്ഷയൊരുക്കുന്നത്. മാവോവാദി ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ബൂത്തുകളിൽ ഉന്നത പൊലീസ് അധികൃതർ സന്ദർശിച്ച് സുരക്ഷാക്രമീകരണങ്ങൾ നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story