Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2020 11:58 PM GMT Updated On
date_range 20 Oct 2020 11:58 PM GMTകണ്ണൂര്‍ മണ്ഡലത്തില്‍ 34 റോഡുകൾ പുനരുദ്ധരിക്കും
text_fieldsbookmark_border
കണ്ണൂര്‍ മണ്ഡലത്തില്‍ 34 റോഡുകൾ പുനരുദ്ധരിക്കുംപദ്ധതിക്കായി 2.64 കോടി അനുവദിച്ചുകണ്ണൂര്: കണ്ണൂർ മണ്ഡലത്തില്‍ 34 റോഡുകൾ പുനരുദ്ധരിക്കാൻ പദ്ധതി. ഇതിനായി 2.64 കോടി രൂപ അനുവദിച്ചു. കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ കണ്ണൂര്‍ കോര്പറേഷന്, മുണ്ടേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 34 റോഡുകളാണ് പുനരുദ്ധരിക്കുന്നത്. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ദുരന്ത നിവാരണ വകുപ്പ് റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയത്. സാങ്കേതികാനുമതി ലഭ്യമാക്കി റോഡുകളുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കോര്പറേഷന് പരിധിയിലെ 21 റോഡുകള്‍ക്ക് 1.67 കോടി രൂപയും മുണ്ടേരി പഞ്ചാത്തിലെ 13 റോഡുകള്‍ക്ക് 97 ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story