Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂരിൽ 300 പേർക്ക്...

അഴിയൂരിൽ 300 പേർക്ക് കുടിവെള്ള കണക്​ഷൻ

text_fields
bookmark_border
മാഹി: ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ള കണക്​ഷൻ നൽകുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറി‍ൻെറ സംയുക്ത പദ്ധതിയായ ജലജീവൻ മിഷനിൽ അഴിയൂർ ഗ്രാമപഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 300 പേർക്ക് കണക്​ഷൻ നൽകും. കോവിഡ് കാരണം ഭാഗിക കണ്ടെയ്ൻമൻെറ് സോണിൽ ആയതിനാൽ ഗ്രാമസഭകൾ ചേർന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെതുടർന്ന്​ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വികസനസമിതി മുഖേനയാണ്​ ഗുണഭോക്താക്കളെ കണ്ടെത്തിയത്​. പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച 300 പേരുടെ ഗുണഭോക്തൃ ലിസ്​റ്റ് വടകര വാട്ടർ അതോറിറ്റിക്ക് കൈമാറി. നിലവിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ ഉള്ള സ്ഥലത്തുനിന്നും പരമാവധി 50 മീറ്റർ ദൂരപരിധിയിലുള്ള വീടുകൾക്ക് കണക്​ഷൻ ലഭിക്കും. പ്രസ്​തുത പദ്ധതിക്കായി പഞ്ചായത്ത് വിഹിതമായി 15 ശതമാനം തുക 10,20,321 രൂപ നീക്കിവെച്ചിട്ടുണ്ട്. ആകെ പദ്ധതി അടങ്കൽ ചെലവ് 68 ലക്ഷം രൂപയാണ് പദ്ധതി നടപ്പാക്കുമ്പോൾ ഗുണഭോക്താക്കൾ അവരുടെ വിഹിതവും അടക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story