Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

പട്ടികവര്‍ഗക്കാര്‍ക്കുള്ള അദാലത്ത് 29ന്

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിൽപെട്ടവര്‍ക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി അദാലത്ത് സംഘടിപ്പിക്കും. ആദ്യഘട്ടം എന്ന നിലയില്‍ ജനുവരി 29ന് ആറളം ഫാം സ്‌കൂളിലാണ് അദാലത്ത്. തുടര്‍ന്ന് താലൂക്കുതല അദാലത്തുകള്‍ നടത്തും. ജനുവരി 10 നകം പരാതികള്‍ സ്വീകരിക്കും. നേരിട്ടുള്ള പരാതികളും അദാലത്തില്‍ സ്വീകരിക്കും. പട്ടികവര്‍ഗ കോളനികളിലുള്ളവര്‍ക്ക് സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിനാണിത്. പ്രമോട്ടര്‍മാര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്യും. റേഷൻ കാര്‍ഡ്, ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം, വനം, എക്‌സൈസ്, മൃഗസംരക്ഷണം, കൃഷി തുടങ്ങി എല്ലാ വകുപ്പുകളുടെയും സേവനം അദാലത്തില്‍ ലഭ്യമാകും. അപേക്ഷയുമായി ബന്ധപ്പെട്ട് ഫോട്ടോ ഇല്ലാത്തവര്‍ക്ക് ഇവ എടുക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. സൗജന്യമായാണ് എല്ലാ സേവനങ്ങളും ലഭ്യമാക്കുക.
Show Full Article
TAGS:
Next Story