Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാലുദിവസം; 276...

നാലുദിവസം; 276 പേർക്ക്​ രോഗം

text_fields
bookmark_border
77 പേര്‍ക്കുകൂടി കോവിഡ്; 59 സമ്പര്‍ക്കം കണ്ണൂർ: കോവിഡ്​ വ്യാപനത്തി​ൻെറ പുതിയ തലങ്ങളിലേക്ക്​ കടക്കാനൊരുങ്ങി കണ്ണൂർ. ജില്ലയില്‍ 77 പേര്‍ക്കുകൂടി തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കമാണ്​. കോവിഡ്​ ബാധിതരുടെ 76 ശതമാനം വരുമിത്​. അഞ്ചുദിവസമായി ആകെ രോഗികളിൽ 60 ശതമാനം പേർക്കും സമ്പർക്കം വഴിയാണ്​ രോഗബാധ. തിങ്കളാഴ്​ച രോഗബാധിതരിൽ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയവരും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നുപേര്‍ ഡി.എസ്.സി ക്ലസ്​റ്ററില്‍ നിന്നുള്ളവരുമാണ്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട്​ ചെയ്​തതിൽ രണ്ടാമത്തെ ഉയർന്ന കണക്കാണിത്​. സമ്പർക്ക ബാധിതരിൽ ഒരുമാസം പ്രായമുള്ള പെൺകുഞ്ഞ്​ അടക്കം 11 കുട്ടികളും ഉൾപ്പെടുന്നുവെന്നത്​ ആശങ്ക ഇരട്ടിപ്പിക്കുന്നു. കൊളച്ചേരി സ്വദേശികളായ 31കാരി, 36കാരന്‍, പടിയൂര്‍ കല്യാട് സ്വദേശി 55കാരന്‍, 21കാരന്‍, കണ്ണൂര്‍ താണ 41കാരന്‍, ചെറുതാഴം 21കാരി, തളിപ്പറമ്പ്​ പാലക്കുളങ്ങര 47കാരി, മയ്യില്‍ പാലത്തുങ്കര 59കാരന്‍, ബ്ലാത്തൂര്‍ 60കാരന്‍, 23കാരി, 48കാരി, തളിപ്പറമ്പ് 20കാരന്‍, 17കാരന്‍, ചപ്പാരപ്പടവ് ഒരു മാസം പ്രായമായ പെണ്‍കുട്ടി, കുറുമാത്തൂര്‍ ചൊര്‍ക്കള 34കാരന്‍, 68കാരി, കണ്ണൂര്‍ 75കാരി, 30കാരി, വാരം 17കാരന്‍, കൊളച്ചേരി പള്ളിപ്പറമ്പ 12കാരന്‍, രണ്ടു വയസ്സുകാരി, 31കാരി, 52കാരന്‍, 12കാരന്‍, ചിറക്കല്‍ പാലോട്ടുവയല്‍ 20കാരി, രണ്ടുവയസ്സുകാരന്‍, 60കാരന്‍, നാലു വയസ്സുകാരി, 22കാരി, 70കാരി, 40കാരി, 33കാരന്‍, 28കാരി, 59കാരന്‍, 30കാരന്‍, 45കാരി, കണ്ണൂര്‍ മൂന്നാം പീടിക സ്വദേശി 72കാരന്‍, അഴീക്കോട് 57കാരി, 53കാരന്‍, ഇരിട്ടി ഉളിയില്‍ 41കാരന്‍, കണ്ണൂര്‍ ചാലാട് 22കാരി, 14കാരന്‍, 21കാരന്‍ (ഇപ്പോള്‍ താമസം അഴീക്കോട് അരയന്‍കണ്ടി), 19കാരന്‍, കണ്ണൂര്‍ കക്കാട് 24കാരന്‍, കണ്ണൂര്‍ മണല്‍ 24കാരന്‍, കണ്ണൂര്‍ കാനത്തൂര്‍ 52കാരി, കരിവെള്ളൂര്‍ 53കാരന്‍, കതിരൂര്‍ സ്വദേശി നാലു വയസ്സുകാരന്‍, മുഴക്കുന്ന് 20കാരന്‍, ഇരിട്ടി 27കാരി, 40കാരന്‍, ആറളം 54കാരന്‍, ഇരിക്കൂര്‍ 40കാരി, എട്ടിക്കുളം 22കാരി, 48കാരി, 11കാരന്‍, തളിപ്പറമ്പ്​ കുപ്പം 23കാരന്‍, പട്ടുവം 40കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ സ്​റ്റാഫ് നഴ്​സുമാരായ 34കാരി, 47കാരി, വള്ളിത്തോട് പി.എച്ച്.സിയിലെ ഫാര്‍മസിസ്​റ്റ്​ 26കാരി, തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ സ്​റ്റാഫ് നഴ്സ് 21കാരി, നടുവില്‍ പി.എച്ച്.സി സി.ആര്‍.എസ് ഡോക്ടര്‍ 26കാരി എന്നിവര്‍ക്കും ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചു. ഡി.എസ്.സി ക്ലസ്​റ്ററില്‍ ഉള്‍പ്പെട്ട നാലു വയസ്സുകാരി, 30കാരി, 33കാരന്‍ എന്നിവര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ വിമാനത്താവളം വഴി ആഗസ്​റ്റ്​ അഞ്ചിന് ഉത്തര്‍പ്രദേശില്‍നിന്ന്​ ഡല്‍ഹി വഴി എ.ഐ 425 വിമാനത്തിലെത്തിയ ചൊക്ലി 31കാരന്‍, ബംഗളൂരുവില്‍നിന്ന് ഒന്നിന് എത്തിയ കാങ്കോല്‍ ആലപ്പടമ്പ 37കാരന്‍, രണ്ടിന് എത്തിയ പെരിങ്ങോം 27കാരന്‍, 16ന് എത്തിയ കുന്നോത്തുപറമ്പ്​ 30കാരന്‍, 16ന് എത്തിയ പിണറായി 40കാരന്‍, ചിറക്കര 38കാരന്‍, മൂന്നിന് ചെന്നൈയില്‍നിന്ന് എത്തിയ പെരളശ്ശേരി 22കാരന്‍, 14ന് മൈസൂരുവില്‍നിന്ന് എത്തിയ മൊകേരി 48കാരന്‍, കര്‍ണാടകയില്‍നിന്ന് എത്തിയ എരഞ്ഞോളി 64കാരന്‍, കൂര്‍ഗില്‍ നിന്ന് എത്തിയ 66കാരന്‍, എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്തുനിന്നെത്തിയവര്‍. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 2108 ആയി. ഇവരില്‍ തിങ്കളാഴ്​ച രോഗമുക്തി നേടിയ 22 പേരുള്‍പ്പെടെ 1534 പേര്‍ ആശുപത്രി വിട്ടു. ജില്ലയില്‍ നിലവില്‍ കോവിഡ്​ നിരീക്ഷണത്തിലുള്ളത് 9079 പേരാണ്. 46,590 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 45,773 ഫലം വന്നു. 817 ഫലം ലഭിക്കാനുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story