Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജില്ലയില്‍ 274...

ജില്ലയില്‍ 274 പേര്‍ക്കുകൂടി കോവിഡ്; 90 ശതമാനം സമ്പര്‍ക്കം

text_fields
bookmark_border
ജില്ലയില്‍ 274 പേര്‍ക്കുകൂടി കോവിഡ്; 90 ശതമാനം സമ്പര്‍ക്കംകണ്ണൂർ: തുടർച്ചയായ ദിവസങ്ങളിലെ ഉയർന്ന നിരക്കുകൾക്ക്​ ശേഷം ജില്ലയിൽ കോവിഡ്​ കണക്കുകൾ കുറഞ്ഞു. 274 പേര്‍ക്കാണ്​ തിങ്കളാഴ്​ച കോവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ 90 ശതമാനം ​േപർക്കും സമ്പർക്കം വഴിയാണ്​ രോഗബാധ. 247 പേര്‍ക്കാണ്​ സമ്പര്‍ക്കബാധ. സംസ്ഥാനത്ത്​ പൊതുവേ പരിശോധന നിരക്ക്​ കുറഞ്ഞതിനാലാണ്​ ജില്ലയിലും കേസുകൾ കുറയാൻ കാരണം. 20 ദിവസങ്ങൾക്ക്​ ശേഷമാണ്​ കണ്ണൂരിൽ കോവിഡ്​ രോഗികളുടെ എണ്ണം 300ൽ താഴെയാകുന്നത്​. രോഗബാധിതരിൽ മൂന്നുപേര്‍ വിദേശത്തുനിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും ഒമ്പതു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകള്‍ 17354 ആയി. ഇവരില്‍ തിങ്കളാഴ്​ച രോഗമുക്തി നേടിയ 132 പേര്‍ അടക്കം 10777 പേർക്ക്​ കോവിഡ്​ ഭേദമായി. കോവിഡ് ബാധിച്ച് മരിച്ച 63 പേര്‍ ഉള്‍പ്പെടെ 142 പോസിറ്റിവ് രോഗികള്‍ മരിച്ചു. ബാക്കി 6161 പേര്‍ ചികിത്സയിലാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 5016 പേര്‍ വീടുകളിലും ബാക്കി 1145 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16309 പേരാണ്. ഇതുവരെ 160850 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 160120 എണ്ണത്തി​ൻെറ ഫലം വന്നു. 730 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്.സമ്പര്‍ക്കം: കണ്ണൂര്‍ കോര്‍പറേഷന്‍ 18, ആന്തൂര്‍ നഗരസഭ 4, ഇരിട്ടി നഗരസഭ 5, കൂത്തുപറമ്പ് നഗരസഭ 1, പാനൂര്‍ നഗരസഭ 3, പയ്യന്നൂര്‍ നഗരസഭ 9, ശ്രീകണ്ഠപുരം നഗരസഭ 2, തലശ്ശേരി നഗരസഭ 21, തളിപ്പറമ്പ് നഗരസഭ 8, മട്ടന്നൂര്‍ നഗരസഭ 1, അഞ്ചരക്കണ്ടി 1, അയ്യന്‍കുന്ന് 1, അഴീക്കോട് 2, ചപ്പാരപ്പടവ് 1, ചെമ്പിലോട് 1, ചെങ്ങളായി 11 ചെറുതാഴം 5, ചിറക്കല്‍ 5, ചിറ്റാരിപ്പറമ്പ് 6, ചൊക്ലി 3, ധര്‍മടം 1, എരഞ്ഞോളി 7, ഏരുവേശ്ശി 1, ഏഴോം 3, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 8, കതിരൂര്‍ 2, കല്യാശ്ശേരി 1, കണിച്ചാര്‍ 1, കാങ്കോല്‍ ആലപ്പടമ്പ 2, കീഴല്ലൂര്‍ 1, കൊളച്ചേരി 1, കോളയാട് 1, കൂടാളി 1, കോട്ടയം മലബാര്‍ 22, കൊട്ടിയൂര്‍ 2, കുഞ്ഞിമംഗലം 4, കുന്നോത്തുപറമ്പ് 4, കുറുമാത്തൂര്‍ 5, മാടായി 4, മലപ്പട്ടം 1, മാലൂര്‍ 3, മാട്ടൂല്‍ 2, മൊകേരി 6, മുണ്ടേരി 4, മുഴക്കുന്ന് 1, ന്യൂമാഹി 5, പടിയൂര്‍ 3, പന്ന്യന്നൂര്‍ 1, പാപ്പിനിശ്ശേരി 4, പരിയാരം 7, പാട്യം 2, പായം 1, പയ്യാവൂര്‍ 1, പെരളശ്ശേരി 2, പേരാവൂര്‍ 3, പെരിങ്ങോം വയക്കര 1, പിണറായി 2, രാമന്തളി 2, തില്ലങ്കേരി 6, ഉദയഗിരി 1, ഉളിക്കല്‍ 1, വളപട്ടണം 1, വേങ്ങാട് 7.ഇതര സംസ്ഥാനം: പാനൂര്‍ നഗരസഭ 1, ധര്‍മടം 2, എരഞ്ഞോളി 1, കണിച്ചാര്‍ 1, കൂടാളി 1, കോട്ടയം മലബാര്‍ 1, മയ്യില്‍ 2, മുഴക്കുന്ന് 1, പായം 1, പിണറായി 4.വിദേശം: കടന്നപ്പള്ളി പാണപ്പുഴ 1, കീഴല്ലൂര്‍ 1, തില്ലങ്കേരി 1.ആരോഗ്യ പ്രവര്‍ത്തകര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ 1, പയ്യന്നൂര്‍ നഗരസഭ 1, തളിപ്പറമ്പ് നഗരസഭ 1, എരമം കുറ്റൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 2, കൊളച്ചേരി 1, തൃപ്രങ്ങോട്ടൂര്‍ 1, വേങ്ങാട് 1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story