Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചക്കരക്കല്ലിൽ ആൻറിജൻ...

ചക്കരക്കല്ലിൽ ആൻറിജൻ പരിശോധനയിൽ 26 പേർക്ക് കോവിഡ്

text_fields
bookmark_border
93 പേരെയാണ് പരിശോധിച്ചത്​ ചക്കരക്കല്ല്: ചക്കരക്കല്ലിലും പരിസര പ്രദേശങ്ങളിലും കോവിഡ് സമൂഹ വ്യാപന ഭീഷണി. വെള്ളിയാഴ്ച ഇരിവേരി സി.എച്ച്.സിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ 26 പേരുടെ ഫലം പോസിറ്റിവായി. മൊത്തം 93 പേരെയാണ് ടെസ്​റ്റിന് വിധേയമാക്കിയത്. ചെമ്പിലോട് 13, പെരളശ്ശേരി 4, മുണ്ടേരി 4, വേങ്ങാട് 2, എടക്കാട് 2, അഞ്ചരക്കണ്ടി 1 എന്നിങ്ങനെയാണ് കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധയുണ്ടായ പ്രദേശങ്ങളിൽ നിന്നുള്ളവരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഓണത്തിനുമുമ്പ് രണ്ടാഴ്ചയോളം ചക്കരക്കല്ലിൽ അഞ്ചരക്കണ്ടി മുതൽ വാരം വരെയുള്ള പ്രദേശം അതിജാഗ്രത പ്രദേശങ്ങളായിരുന്നു. ഓണത്തിന് ഏതാനും ദിവസം മുമ്പാണ് ലോക്ഡൗൺ ഒഴിവാക്കിയത്. സമൂഹ വ്യാപന സാധ്യതയുള്ളതിനാൽ പഞ്ചായത്ത് അധികൃതർ, വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കുമെന്ന് ചക്കരക്കല്ല്​ സി.ഐ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story